വീട് ഇടയ്ക്കിടെ മാറാല തട്ടി വൃത്തിയാക്കുക എന്നത് പലർക്കും മടിയുള്ള ഒരു കാര്യമാണ്. അതിനുള്ള പ്രധാന കാരണം മാറാല യോടൊപ്പം തന്നെ ചിലന്തിവലയും ഉണ്ടാകുമെന്നതാണ്. അത് കാണുമ്പോൾ തന്നെ പലർക്കും അറപ്പ് ഉണ്ടാവാറുണ്ട്. ഇതിനുള്ള നല്ലൊരു പരിഹാരമാണ് ഈ വീഡിയോയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ആഴ്ചയിൽ ഒരു പ്രാവശ്യമെങ്കിലും മാറാല തട്ടുന്നവർ ആണെങ്കിൽ ഈ പ്രശ്നം ഉണ്ടാവുകയില്ല.
എന്നാൽ ജോലിക്ക് പോകുന്ന സ്ത്രീകൾക്ക് എപ്പോഴും അത് സാധ്യമാകണമെന്നില്ല. അത്തരക്കാർക്കുള്ള നല്ലൊരു ടിപ്പാണ് ഈ വീഡിയോയിലൂടെ പരിചയപ്പെടുത്തുന്നത്. വീട് മാറാല പിടിക്കാതെ ചിലന്തിവല ഇല്ലാതെ വൃത്തിയായി ഇരിക്കുന്നതിന് ഒരു കിടിലൻ ടെക്നിക് ഉണ്ട്. അതെന്താണെന്ന് എങ്ങനെ ചെയ്യണമെന്ന് ഈ വീഡിയോയിലൂടെ മനസ്സിലാക്കാവുന്നതാണ്.
നിരവധി ഗുണങ്ങളുള്ള ഒരു പദാർത്ഥമാണ് സോഡാപ്പൊടി അഥവാ സോഡിയം ബൈകാർബണേറ്റ്. പല ആവശ്യങ്ങൾക്കായി ഈ പദാർത്ഥം ഉപയോഗിക്കാവുന്നതാണ് അതുകൊണ്ട് തന്നെ മിക്ക വീടുകളിലും സോഡാപ്പൊടി ഉണ്ടാവും. എട്ടുകാലി, പല്ലി എന്നിവയെ തുരത്താനും ഈ വഴി ഉപയോഗിക്കാം. ഒരു സ്പ്രേ ബോട്ടിൽ എടുത്ത് അതിലേക്ക് അല്പം സോഡാപ്പൊടി കുറച്ചു വെള്ളവും കൂടി ചേർത്ത് ലായനി ആക്കി മാറ്റുക.
ഇത് മാറാല കൂടുതലായി വരുന്ന ഭാഗങ്ങളിലും ചിലന്തി വലകൾ ഉള്ള ഭാഗങ്ങളിലും സ്പ്രേ ചെയ്തു കൊടുക്കാവുന്നതാണ്. ഇത് കൂടാതെ പുൽത്തൈലത്തിലേക്ക് അല്പം വെള്ളവും കൂടി ചേർത്ത് സ്പ്രേ ബോട്ടിൽ ആക്കി ഈ ഭാഗങ്ങളിൽ സ്പ്രേ ചെയ്തു കൊടുക്കുന്നതും പ്രശ്നത്തിനുള്ള നല്ലൊരു പരിഹാരമാണ്. ഇത് ചെയ്യുന്നതിലൂടെ ഒരു പരിധിവരെ മാറാലയും ചിലന്തി വലയും നിങ്ങൾക്ക് ബുദ്ധിമുട്ടാവുകയില്ല. കൂടുതൽ ടിപ്പുകൾ അറിയുന്നതിനായി വീഡിയോ മുഴുവനായും കാണുക.