പാറ്റകളുടെയും ഉറുമ്പുകളുടെയും ശല്യം ഇല്ലാത്ത വീടുകൾ വളരെ കുറവായിരിക്കും. എന്തൊക്കെ ചെയ്തിട്ടും ഇവയെ തുരത്തുവാൻ സാധിക്കാത്ത നിരവധി ആളുകൾ ഉണ്ട്. അതിനുള്ള നല്ലൊരു പരിഹാരം മാർഗമാണ് ഈ വീഡിയോയിലൂടെ കാണിക്കുന്നത്. വീട്ടിലുള്ള ചില പദാർത്ഥങ്ങൾ ഉപയോഗിച്ച് തന്നെ പാറ്റ ഉറുമ്പ് എന്നിവയെ വേഗത്തിൽ തുരത്തുവാൻ സാധിക്കും. ഇതിനായി ആദ്യം തന്നെ ഒരു സ്പ്രേ ബോട്ടിൽ തയ്യാറാക്കി വയ്ക്കുക.
നമുക്ക് ആവശ്യമില്ലാത്ത ബോട്ടിലാണ് ഇതിനായി ഉപയോഗിക്കേണ്ടത്. ഇത് തയ്യാറാക്കുന്നതിനായി ഒരു പാത്രത്തിൽ കുറച്ച് ഷാംപൂ എടുക്കുക. നമ്മൾ വീട്ടിൽ ഉപയോഗിക്കുന്ന ഏത് ഷാമ്പു വേണമെങ്കിലും ഇതിനായി ഉപയോഗിക്കാവുന്നതാണ്. പിന്നീട് ഇതിനായി ആവശ്യമുള്ളത് വിനീഗർ ആണ്. അത് കയ്യിലില്ലെങ്കിൽ ചെറുനാരങ്ങയുടെ നീര് എടുത്താലും മതിയാകും. ഇനി അതിലേക്ക് കുറച്ചു വെള്ളം കൂടി ചേർത്ത് കൊടുക്കുക.
ഇവയെല്ലാം നന്നായി ഇളക്കി യോജിപ്പിക്കണം. ഈ മിശ്രിതം സ്പ്രേ ബോട്ടിലിലേക്ക് മാറ്റി കൊടുക്കുക. ഉറുമ്പും പാറ്റകളും കൂടുതലായി വരുന്ന ഭാഗങ്ങളിൽ ഇത് സ്പ്രേ ചെയ്തു കൊടുക്കുക. പ്രത്യേകിച്ചും കുട്ടികൾ ഉള്ള വീടുകൾ ആണെങ്കിൽ അവിടെ ഉറുമ്പ് വരുന്നതിനുള്ള സാധ്യത ഏറെയാണ്. വിപണിയിൽ പലതരത്തിലുള്ള ഉത്പന്നങ്ങൾ ഉറുമ്പിനെ കൊല്ലാനായി ലഭിക്കുമെങ്കിലും അവയിലെ വിഷാംശം മറ്റു പല രീതിയിലും ദോഷമായേക്കാം.
അതുകൊണ്ടുതന്നെ ഇത്തരത്തിലുള്ള പ്രകൃതിദത്തമായ രീതികളാണ് ഉറുമ്പ് പാറ്റ എന്നിവയെ കൊല്ലാനുള്ള ഏറ്റവും നല്ല പ്രതിവിധി. വീട്ടിൽ തന്നെ ലഭ്യമാകുന്ന പദാർത്ഥങ്ങൾ ഉപയോഗിച്ചാണ് തയ്യാറാക്കുന്നത്. യാതൊരു പാർശ്വഫലങ്ങളും ഇല്ലാത്തതുകൊണ്ട് തന്നെ ഇത് ആർക്ക് വേണമെങ്കിലും എപ്പോൾ വേണമെങ്കിലും ഉപയോഗിക്കാവുന്നതാണ്. വളരെ ഉപകാരപ്രദമാകുന്ന നിരവധി ടിപ്പുകൾ അറിയുന്നതിനായി വീഡിയോ കാണുക.