ബാത്റൂം ക്ലീൻ ചെയ്യുക എന്നത് പലർക്കും വളരെ മടിയുള്ള ഒരു കാര്യമാണ്. അഴുക്കും കറയും ദുർഗന്ധവും നിറഞ്ഞ ബാത്റൂം ടൈലുകളും ക്ലോസറ്റും വൃത്തിയാക്കി എടുക്കുന്നത് കുറച്ചു ബുദ്ധിമുട്ടുള്ള ഒരു കാര്യം തന്നെയാണ്. എന്നാൽ എത്ര അഴുക്ക് പിടിച്ച ബാത്റൂം ക്ലോസറ്റുകളും നിമിഷങ്ങൾക്കുള്ളിൽ വൃത്തിയാക്കി എടുക്കുന്നതിനുള്ള നല്ലൊരു കിടിലൻ ടിപ്പാണ് ഈ വീഡിയോയിലൂടെ പരിചയപ്പെടുത്തുന്നത്.
ബ്രഷ് ഉപയോഗിച്ച് ഉരച്ച് ബുദ്ധിമുട്ടാതെ തന്നെ അവ വൃത്തിയാക്കി എടുക്കുവാൻ സാധിക്കും. ബാത്ത്റൂമിലെ ഫ്ലോർ ടൈലുകളും വാൾ ടൈലുകളും വളരെ എളുപ്പത്തിൽ ക്ലീൻ ചെയ്ത് എടുക്കുന്നതിനുള്ള നല്ലൊരു വഴിയാണ് ഇവിടെ പറയുന്നത്. ഇതിനായി ഒരു സൊല്യൂഷൻ ഉണ്ടാക്കിയെടുക്കേണ്ടത് ഉണ്ട്. ഒരു പാത്രത്തിൽ കുറച്ചു വെള്ളം എടുത്ത് അതിലേക്ക് കുറച്ചു ഉപ്പ് ഇട്ടു കൊടുക്കുക.
അതിനുശേഷം കുറച്ചു വിനാഗിരി കൂടി ചേർത്തു കൊടുക്കണം. പിന്നീട് അതിലേക്ക് കുറച്ച് ബേക്കിംഗ് സോഡ കൂടി ചേർത്ത് കൊടുക്കുക. ദുർഗന്ധം അകറ്റുന്നതിനും കറകൾ കളയുന്നതിനും ബേക്കിംഗ് സോഡ വളരെ ഉത്തമമാണ്. അതിലേക്ക് കുറച്ച് സോപ്പ് പൗഡർ കൂടി ചേർത്തു കൊടുക്കണം. ഇവയെല്ലാം കൂടി നന്നായി യോജിപ്പിച്ചതിനുശേഷം ആ സൊല്യൂഷൻ ഉപയോഗിച്ചു വേണം ബാത്റൂം ടൈലുകൾ ക്ലീൻ ചെയ്ത് എടുക്കുവാൻ.
നമ്മൾ തയ്യാറാക്കിയ സൊല്യൂഷൻ ടൈലുകളിൽ ഒഴിച്ചുകൊടുക്കുക. ഒരു പ്ലാസ്റ്റിക്കിന്റെ സ്ക്രബർ ഉപയോഗിച്ച് അവ എല്ലാ ഭാഗത്തേക്കും ആക്കി കൊടുക്കണം. വളരെ വേഗത്തിൽ തന്നെ ഉരയ്ക്കാതെ ടൈലുകൾ വളരെ വൃത്തിയായി കിട്ടും. ആ സൊല്യൂഷൻ ഉപയോഗിച്ച് തന്നെ ഫ്ലോർ ടൈലുകളും ക്ലീൻ ചെയ്ത് എടുക്കാവുന്നതാണ്. തുടർന്ന് അറിയുന്നതിനായി വീഡിയോ കാണുക.