നിരവധി പോഷകങ്ങളാൽ സമ്പന്നമായ ഒന്നാണ് മുട്ട. ദിവസവും മുട്ട കഴിക്കുന്നതിലൂടെ ഒരു വ്യക്തിയുടെ ആരോഗ്യത്തിൽ വലിയ മാറ്റങ്ങൾ തന്നെ ഉണ്ടാവും. ആരോഗ്യകരമായ ശരീരത്തിനും രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കുന്നതിനും മുട്ട കഴിക്കുന്നത് ഏറെ ഗുണം ചെയ്യും. അതുകൊണ്ടുതന്നെ കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ഇത് കൊടുക്കാവുന്നതാണ്. മുട്ട പുഴുങ്ങി കഴിക്കുന്നതാണ് ഏറ്റവും ഉത്തമം.
നാടൻ മുട്ട ആണെങ്കിൽ ആരോഗ്യത്തിന് വളരെ ഉപകാരപ്രദമാണ്. മുട്ട പുഴുങ്ങിയതിനു ശേഷം പൊളിച്ചടുക്കുമ്പോൾ പലപ്പോഴും അത് പൊട്ടിപ്പോകാറുണ്ട് എന്നാൽ ആ പ്രശ്നത്തിനുള്ള നല്ലൊരു പരിഹാരമാണ് ഈ വീഡിയോയിലൂടെ പറയുന്നത്. നമ്മളിൽ പലരും മുട്ട ഫ്രിഡ്ജിൽ വയ്ക്കുന്നവരാണ് അതുകൊണ്ടുതന്നെ പുഴുങ്ങുന്നതിന് അരമണിക്കൂർ മുൻപേങ്കിലും അത് പുറത്തെടുത്ത് വയ്ക്കേണ്ടതുണ്ട്.
മുട്ട പുഴുങ്ങാൻ എടുക്കുമ്പോൾ തണുത്ത വെള്ളത്തിൽ ഇട്ട് കൊടുക്കുക മുട്ട മുങ്ങി നിൽക്കുന്ന രീതിയിൽ വേണം വെള്ളം ഒഴിച്ച് കൊടുക്കുവാൻ. മുട്ട നന്നായി തിളച്ചു വരുമ്പോൾ ഫ്ലെയിം ഓഫ് ചെയ്തു ഒരു 10 മിനിറ്റിന് ശേഷം മാത്രം എടുക്കാവുന്നതാണ്. നന്നായി ചൂടാറിയതിനു ശേഷം പച്ചവെള്ളം അതിലേക്ക് ഒഴിച്ചു കൊടുക്കുക. മുട്ട പുഴുങ്ങുമ്പോൾ കുറച്ചു ഉപ്പു കൂടി ചേർക്കുകയാണെങ്കിൽ അത് പൊട്ടിപ്പോകാതെ നമുക്ക് കിട്ടും.
മുട്ട പുഴുങ്ങി കൊണ്ടിരിക്കുമ്പോൾ പൊട്ടിപ്പോവുകയാണെങ്കിൽ അത് വെള്ളത്തിൽ മുഴുവനും കലരുകയും പ്രത്യേകം മണം ഉണ്ടാവുകയും ചെയ്യുന്നു. തണുത്ത വെള്ളം ഒഴിച്ച് പുഴുങ്ങി മുട്ടയിലെ ചൂടു മുഴുവനായും കളഞ്ഞതിനുശേഷം മാത്രം തോട് പൊളിച്ചടുക്കുക. മുട്ടയുടെ തോടിനും നിരവധി ഗുണങ്ങൾ ഉണ്ട്. അതിൽ ധാരാളം പോഷക ഘടകങ്ങളും അടങ്ങിയിട്ടുണ്ട്. കൂടുതൽ വിശദമായി ടിപ്പുകൾ അറിയുന്നതിനായി വീഡിയോ കാണുക.