ഈ സാധനം റോസ് ചെടിയിൽ ഇട്ടു കൊടുത്താൽ കുല കുലയായി പൂക്കൾ ഉണ്ടാവും…

വീട്ടിൽ പൂന്തോട്ടം ഒരുക്കുവാൻ ഇഷ്ടപ്പെടുന്നവരാണ് ഒട്ടുമിക്ക ആളുകളും. വിവിധ വർണ്ണത്തിലുള്ള തരത്തിലുള്ള നിരവധി ചെടികൾ വീടുകളിൽ അലങ്കാരത്തിനായി ഉപയോഗിക്കുന്നു. ഒരു ചെടിയുടെയും ഉപയോഗം അനുസരിച്ച് എല്ലാം അതിൻറെ ഭംഗി നോക്കിയാണ് അലങ്കാര ചെടികൾ തിരഞ്ഞെടുക്കുന്നത്. ഏറ്റവും പ്രധാനപ്പെട്ട ഭംഗിയുള്ള പൂക്കളോട് കൂടിയ ഒന്നാണ് റോസ് ചെടി.

എന്നാൽ പലരും പറയുന്ന പരാതിയാണ് റോസ് ചെടിയിൽ പൂക്കൾ ഉണ്ടാകുന്നില്ല എന്നത്. പലപ്പോഴും നമ്മൾ നഴ്സറിയിൽ പോകുമ്പോൾ കാണാറുണ്ട് അവിടെ നിറഞ്ഞു നിൽക്കുന്ന റോസാപ്പൂക്കൾ. നമ്മളെല്ലാവരും ചിന്തിക്കുന്ന ഒരു കാര്യമാണ് ഇതുപോലെ നമ്മുടെ വീട്ടിലും റോസ് ഉണ്ടാകുമോ എന്ന്. എന്നാൽ ഉറപ്പായും ഇത്തരത്തിൽ നിറയെ പൂക്കളോട് കൂടിയ ഒരു റോസ് ചെടി നമ്മുടെ വീട്ടിലും ഉണ്ടാക്കിയെടുക്കുവാൻ സാധിക്കും.

നമ്മുടെ റോസ് ചെടിയിലും നിറയെ പൂക്കൾ ഉണ്ടാവുന്നതിനായി നമുക്ക് എന്ത് ചെയ്യാം എന്ന് ഈ വീഡിയോയിലൂടെ വിശദമായിത്തന്നെ മനസ്സിലാക്കാം. ഏറ്റവും പ്രധാനമായി നല്ലവണ്ണം സൂര്യപ്രകാശം ലഭിക്കുന്ന സ്ഥലത്ത് വേണം ചെടി നടുവാൻ. അങ്ങനെ നടുന്ന ചെടിക്ക് ആവശ്യത്തിനുള്ള വളവും ഇട്ടു കൊടുക്കേണ്ടതുണ്ട്.

നല്ല സമ്പുഷ്ടമായ വളം ഉണ്ടാക്കിയെടുക്കുന്നതിനായി അഞ്ച് ചിരട്ട വേപ്പിൻ പിണ്ണാക്ക്, മൂന്ന് ചിരട്ട എല്ലുപൊടി ഒന്നര ടീസ്പൂൺ എൻ പി കെ 18 18 18. ഇവയെല്ലാം ചേർത്ത് നന്നായി മിക്സ് ചെയ്യുക. കൈകൊണ്ട് ഒരിക്കലും മിക്സ് ചെയ്യുവാൻ പാടുള്ളതല്ല. ഈ ഒരു മിക്സ്ചർ ആണ് ചെടി നന്നായി പൂക്കുവാൻ ആയി ഉപയോഗിക്കുന്നത്. വേരിൽനിന്ന് അല്പം മാറി ഈ ഒരു മിക്സ്ചർ ഇട്ടു കൊടുക്കുക. കൂടുതൽ ടിപ്പുകൾക്കായി വീഡിയോ കാണൂ.