ഉരയ്ക്കാതെ തന്നെ ബാത്റൂം പുതു പുത്തൻ ആക്കി മാറ്റാം, ഈ ലിക്വിഡ് ഉപയോഗിക്കൂ…

കറപിടിച്ച ബാത്റൂം ക്ലീൻ ചെയ്തു എടുക്കുക എന്നത് പലർക്കും മടിയുള്ള ഒരു കാര്യമാണ്. ബാത്റൂമിന് അകത്തെ കറപിടിച്ച ക്ലോസറ്റും ടൈലുകളും വാഷ്ബേസിനും പൈപ്പുകളും പുതു പുത്തൻ ആക്കി മാറ്റുവാൻ എളുപ്പവഴിയുണ്ട്. ഒരുപാട് ഉരച്ചു ബുദ്ധിമുട്ടാതെ തന്നെ അവ പുതു പുത്തൻ ആക്കി മാറ്റാൻ സാധിക്കും അതിനുള്ള നല്ലൊരു സൂത്രമാണ് ഈ വീഡിയോയിലൂടെ പറയുന്നത്.

ബാത്റൂം കഴുകുവാൻ മടിയുള്ളവർക്ക് ഉപകാരപ്രദമാകുന്ന ഒരു വീഡിയോ ആണിത്. ബാത്റൂമിലെ ക്ലോസറ്റ് എല്ലാം കൈ തൊടാതെ തന്നെ നമുക്ക് വൃത്തിയാക്കി എടുക്കുവാനായി സാധിക്കും. ഇതിനായി നമ്മൾ ഉപയോഗിക്കുന്നത് ചെറുനാരങ്ങയാണ്. ചെറുനാരങ്ങയുടെ തൊലിയോ ആവശ്യമില്ലാത്ത വാടിയ ചെറുനാരങ്ങയോ ഇതിനായി ഉപയോഗിക്കാവുന്നതാണ്. അവ ചെറിയ കഷണങ്ങളായി മുറിച്ചെടുക്കുക.

അവയെല്ലാം മിക്സിയുടെ ജാറിലേക്ക് ഇട്ടു കൊടുത്തു ഒന്ന് അരച്ചെടുക്കണം. അതിലേക്ക് കുറച്ചു വിനാഗിരിയും കല്ലുപ്പ് കൂടി ചേർത്ത് വേണം അരച്ചെടുക്കുവാൻ. അതൊരു പാത്രത്തിലേക്ക് മാറ്റിയതിനു ശേഷം അതിലേക്ക് കുറച്ചു ബേക്കിംഗ് സോഡ ചേർത്ത് കൊടുക്കുക. പാത്രം കഴുകുന്ന ഏതെങ്കിലും ലിക്വിഡ് അതിലേക്ക് ഒരു സ്പൂൺ കൂടി ചേർത്തു കൊടുക്കണം. ആവശ്യത്തിന് വെള്ളം ഒഴിച്ച് ഒരു സൊല്യൂഷൻ രൂപത്തിലാക്കി മാറ്റുക.

അരിച്ചെടുത്തതിനുശേഷം ഒരു സ്പ്രേ പോലെയാണ് നമ്മൾ ഇത് ഉപയോഗിക്കാൻ പോകുന്നത്. സ്പ്രേ ബോട്ടിൽ ഇല്ലെങ്കിൽ സാധാരണ കുപ്പിയിൽ ആ ലിക്വിഡ് ആക്കി വയ്ക്കാവുന്നതാണ്. കട്ടിയുള്ള ടൈലുകളിലെ കറ കളയുന്നതിന് മുട്ടയുടെ തോട് എടുക്കാവുന്നതാണ്. അതിലേക്ക് കുറച്ച് കല്ലുപ്പ്, തേയില പൊടി തുടങ്ങിയവയെല്ലാം ചേർത്ത് നന്നായി പൊടിച്ചെടുക്കണം. അതിലൂടെ 100% റിസൾട്ട് ലഭിക്കും. തുടർന്ന് അറിയുന്നതിനായി വീഡിയോ കാണുക.