ദേവീക്ഷേത്രത്തിൽ ഈ വഴിപാട് ചെയ്താൽ നിങ്ങളുടെ ഏത് ആഗ്രഹവും സഫലമാകും…

നമ്മുടെ എല്ലാവരുടെയും ജീവിതത്തിൽ പലതരത്തിലുള്ള പ്രശ്നങ്ങൾ ഉണ്ടാകും. ഓരോ വ്യക്തികളും നേരിടുന്ന പ്രശ്നങ്ങൾക്ക് വ്യത്യാസമുണ്ടാവുമെങ്കിലും ബുദ്ധിമുട്ടുകളും പ്രശ്നങ്ങളും ഇല്ലാത്തവരായി ആരും ഉണ്ടാവുകയില്ല. മാനസിക ക്ലേശങ്ങളും ജീവിതത്തിലെ മറ്റു പ്രശ്നങ്ങളും മാറുന്നതിനായി നമ്മുടെ അടുത്തുള്ള ദേവി ക്ഷേത്രത്തിൽ ചെയ്യേണ്ട ഒരു ശക്തമായ വഴിപാടിനെ കുറിച്ചാണ് ഈ വീഡിയോയിൽ വിശദമായി പറയുന്നത്.

നമ്മുടെ ജീവിതത്തിൽ ഉണ്ടാകുന്ന ഒട്ടു മിക്ക പ്രശ്നങ്ങൾക്കും പരിഹാരം ലഭിക്കുന്നതിന് ഒരുപാട് പൈസ മുടക്കി വഴിപാടുകൾ ചെയ്യണമെന്നില്ല നിസാരമായ പൈസ കൊണ്ട് ചെയ്യുന്ന ഈ വഴിപാടുകൾ ഏറെ ഗുണം നൽകും. മാത്രമല്ല ഈ വഴിപാട് ചെയ്ത് ദേവിയെ മനസ്സുരുകി പ്രാർത്ഥിച്ചാൽ നിങ്ങളുടെ ഏത് ആഗ്രഹവും നടക്കപ്പെടും. നിങ്ങളുടെ അടുത്തുള്ള ഏതു ദേവീക്ഷേത്രത്തിൽ വേണമെങ്കിലും വെള്ളിയാഴ്ച ദിവസം ഈ വഴിപാട് ചെയ്യാവുന്നതാണ്.

സ്ത്രീകൾക്കും പുരുഷന്മാർക്കും വീട്ടിലുള്ള ആർക്കുവേണമെങ്കിലും ഇത് ചെയ്യാവുന്നതാണ്. തുടർച്ചയായ നാല് വെള്ളിയാഴ്ച ദിവസങ്ങളിൽ ആണ് ഈ വഴിപാട് ചെയ്യേണ്ടത്. വെള്ളിയാഴ്ച ദിവസം ക്ഷേത്രദർശനം നടത്തുമ്പോൾ കുളിച്ച് ശുചിയായി മാംസാഹാരങ്ങൾ പൂർണമായും ഒഴിവാക്കി വീട്ടിൽ വിളക്ക് കത്തിച്ചതിനു ശേഷം ക്ഷേത്രത്തിൽ പോയി പ്രാർത്ഥിക്കാവുന്നതാണ്. 108 തവണ ദേവിയുടെ ഏതെങ്കിലും മന്ത്രം ചൊല്ലി ക്ഷേത്രപ്രദക്ഷിണം ചെയ്യുക.

ക്ഷേത്രത്തിലേക്ക് പോകുമ്പോൾ ചുവന്ന നിറത്തിലുള്ള മാല ദേവിക്ക് സമർപ്പിക്കാവുന്നതാണ്. ക്ഷേത്രത്തിൽ പോകുന്ന പലരും ചെയ്യുന്ന ഒരു കാര്യം വേഗം തൊഴുത് ഒരു പ്രദക്ഷിണം വെച്ചു വരുന്നതാണ് എന്നാൽ ഒരിക്കലും അങ്ങനെ ചെയ്യാൻ പാടുള്ളതല്ല. കുറച്ച് സമയം അവിടെയിരുന്ന് മന്ത്രങ്ങൾ ചൊല്ലി പ്രാർത്ഥന നടത്തി വേണം ദർശനം പൂർത്തീകരിക്കുവാൻ. തുടർന്ന് അറിയുന്നതിനായി വീഡിയോ കാണുക.