നമ്മുടെ എല്ലാവരുടെയും വീടുകളിൽ എലി പാറ്റ പല്ലി ഉറുമ്പ് എന്നിവയുടെ ശല്യം ഉണ്ടാവും. ഇവയെ തുരത്തുന്നതിന് നിരവധി വിപണിയിൽ ലഭിക്കുമെങ്കിലും അവിൽ അടങ്ങിയിരിക്കുന്ന കെമിക്കൽ പദാർത്ഥങ്ങൾ മറ്റു പല ആരോഗ്യപ്രശ്നങ്ങൾക്കും കാരണമാകും. അതുകൊണ്ടുതന്നെ വീട്ടിലുള്ള ചില വസ്തുക്കൾ ഉപയോഗിച്ച് എലി പാറ്റ പല്ലി ഉറുമ്പ് എന്നിവയെ തുരത്തുവാൻ സാധിക്കും അതിനെക്കുറിച്ചാണ് ഈ വീഡിയോയിൽ വിശദമായി പറയുന്നത്.
പ്രധാനമായും ഇതിനായി പഴയ ഒരു തുണി കഷ്ണവും ഒരു രൂപയുടെ ഷാമ്പുവുമാണ് ആവശ്യമായിട്ടുള്ളത്. ഇത് തയ്യാറാക്കുന്നതിനായി ഒരു പാത്രത്തിൽ കുറച്ച് ഗോതമ്പ് പൊടി എടുക്കുക അതിലേക്ക് കുറച്ചു മുളകുപൊടി കൂടി ചേർത്തു കൊടുക്കണം. ഇവ രണ്ടും നന്നായി യോജിപ്പിച്ചതിനു ശേഷം ഒരു രൂപയുടെ ഷാമ്പു പൊടി അതിലേക്ക് ഒഴിച്ച് കൊടുക്കുക.
അടുത്തതായി പാരസെറ്റമോൾ അല്ലെങ്കിൽ ഡോളോ ഗുളികകൾ പൊടിച്ചു ചേർക്കാവുന്നതാണ്. എക്സ്പിരിറ്റ് ഡേറ്റ് കഴിഞ്ഞ ഗുളികകൾ ആയാലും ഇതിനായി ഉപയോഗിക്കാവുന്നതാണ്. പിന്നീട് ഇതിനായി ആവശ്യമായിട്ടുള്ളത് ഒരു കഷ്ണം പഴം തുണിയാണ്. എലികൾക്ക് ഏറ്റവും പ്രിയപ്പെട്ടതും പഴ തുണികളാണ്. ഒരു കഷണം തുണിയെടുത്ത് അതിലേക്ക് നമ്മൾ തയ്യാറാക്കി വെച്ച പേസ്റ്റ് നല്ലപോലെ തേച്ചു കൊടുക്കണം.
തുണിക്ക് കുറച്ച് നനവ് ഉണ്ടാകും അതുകൊണ്ടുതന്നെ അത് വെയിലത്ത് വെച്ച് കുറച്ച് സമയം ഉണക്കുക. തുണി കഷ്ണം ചെറിയ പീസുകളായി മുറിച്ചു കൊടുക്കുക എലി കൂടുതലായി വരുന്ന ഭാഗങ്ങളിൽ അവ വച്ച് കൊടുക്കണം. ഗോതമ്പ് പൊടി ചേർത്തത് കൊണ്ട് തന്നെ എലികളെ കൂടുതലായി ആകർഷിക്കുവാൻ സാധിക്കും. ഇതിനെക്കുറിച്ച് കൂടുതൽ വിശദമായി മനസ്സിലാക്കുന്നതിന് വീഡിയോ കാണൂ.