ഇനി ആരും ഉള്ളി തൊലി വെറുതെ കളയണ്ട, ശരീരത്തിലെ ഏതു വേദനയും അകറ്റാൻ ഇതു മതി…

നമ്മൾ വീട്ടിൽ പലപ്പോഴും ഉള്ളിയുടെ തോലും വെളുത്തുള്ളിയുടെ തോലുമെല്ലാം കളയാറാണ് പതിവ്. എന്നാൽ ഇനി അത് വെറുതെ കളയേണ്ട അവ ഉപയോഗിച്ച് നമുക്ക് ചെയ്യാവുന്ന നിരവധി കാര്യങ്ങൾ ഉണ്ട്. അതിനെക്കുറിച്ചാണ് ഈ വീഡിയോയിൽ വിശദമായി പറയുന്നത്. ഉള്ളിയുടെ തോല് വെയിലത്ത് വെച്ച് നല്ലവണ്ണം ഡ്രൈ ആക്കി എടുക്കണം അതിനുശേഷം മാത്രം ഈ പറയുന്ന കാര്യങ്ങൾ ചെയ്യാവുന്നതാണ്.

ശരീരത്തിന്റെ ഏത് ഭാഗത്ത് വേദനകൾ അനുഭവപ്പെട്ടാലും അത് മാറ്റുന്നതിന് ഇവയുടെ തോല് ഉപയോഗിക്കാവുന്നതാണ്. ഒരു തുണിയിൽ ഏതെങ്കിലും ഉള്ളിയുടെ തോല് കിഴി രൂപത്തിലാക്കി കെട്ടിയെടുക്കുക. ഒരു പാൻ അടുപ്പത്ത് വെച്ച് അത് ചൂടായതിനു ശേഷം ഇത് പാനിൽ വെച്ച് ചൂടാക്കി വേദനയുള്ള ഭാഗങ്ങളിൽ വച്ച് കൊടുക്കാവുന്നതാണ്. വേദന മാറുന്നതിനുള്ള നല്ലൊരു പരിഹാരമാർഗ്ഗമാണിത്.

ഏതു ഉള്ളിയുടെ തോല് വേണമെങ്കിലും നിങ്ങൾക്ക് ഇതിനായി ഉപയോഗിക്കാവുന്നതാണ്. ഇടയ്ക്കിടെ ഇവ ചൂടാക്കി വെക്കുന്നതിലൂടെ കൈകാൽ മുട്ടുകളിൽ ഉള്ള വേദനയെല്ലാം വേഗത്തിൽ തന്നെ മാറിക്കിട്ടും. ഉള്ളിത്തോളുകൾ കൊണ്ട് മറ്റൊരു പ്രധാന ഉപയോഗം കൂടി ഉണ്ട്. ഒരു പാത്രത്തിൽ കുറച്ച് വെള്ളമെടുത്ത് അതിലേക്ക് പുള്ളിയുടെ തോലുകൾ ഇട്ടു കൊടുക്കുക. രണ്ടു ദിവസത്തിനു ശേഷം ആ വെള്ളം അരിച്ചെടുത്ത് ചെടികൾക്ക് ചുവട്ടിലായി ഒഴിച്ചു കൊടുക്കാവുന്നതാണ്.

ചെടികൾ നന്നായി വളരുവാനും പൂക്കൾ ഉണ്ടാകുന്നതിനും പച്ചക്കറികളിൽ ആണെങ്കിൽ നന്നായി കായ്കൾ വരുന്നതിനും എല്ലാം സഹായികമാകും. എത്ര മുരടിച്ചു നിൽക്കുന്ന ചെടി പോലും ഇത് ഒഴിക്കുന്നതിലൂടെ നന്നായി തഴച്ചു വളരും. ഉള്ളി തൊലിയുടെ ഗുണങ്ങൾ അറിഞ്ഞാൽ ഒരിക്കലും ആരും ഇവ വെറുതെ കളയുകയില്ല. കൂടുതൽ ടിപ്പുകൾക്കായി വീഡിയോ കാണുക.