കൊതുകുകളെ തുരത്താൻ വീട്ടിൽ ഈ സാധനം കത്തിച്ചു വയ്ക്കൂ, കൊതുകുകൾ പമ്പ കടക്കും…

മിക്ക വീടുകളിലെയും പ്രധാന ശല്യക്കാരൻ ആണ് കൊതുക്. ഇവ വെറും ഒരു ശല്യക്കാർ മാത്രമല്ല പല രോഗങ്ങളുടെയും വാഹകർ കൂടിയാണ്. കൊതുകടിയിലൂടെ നിരവധി രോഗങ്ങൾ നമ്മളിലേക്ക് എത്തിപ്പെടുന്നു. മഴക്കാലത്താണ് ഇവയുടെ വളർച്ച വേഗത്തിൽ ഉണ്ടാവുക. വെള്ളം കെട്ടി നിൽക്കുന്ന പാത്രങ്ങളിൽ നിന്നും ചിരട്ടയിൽ നിന്നെല്ലാം ഇവ 100 ഇരട്ടിയായി പെറ്റു പെരുകുന്നു. കൊതുകിനെ തുരത്തി ഓടിക്കുന്നതിന് നിരവധി ഉൽപ്പന്നങ്ങൾ വിപണിയിൽ ലഭ്യമാണ്.

എന്നാൽ ഇതിൽ അടങ്ങിയിരിക്കുന്ന കെമിക്കലുകൾ മറ്റുപല ആരോഗ്യപ്രശ്നങ്ങൾക്കും കാരണമാകുന്നു. പ്രത്യേകിച്ചും കുട്ടികളുള്ള വീടുകൾ ആണെങ്കിൽ ഇത്തരത്തിലുള്ള ഉത്പന്നങ്ങൾ ഉപയോഗിക്കുന്നതിലൂടെ ആസ്മ പോലുള്ള രോഗങ്ങൾ പിടികൂടാനുള്ള സാധ്യതകൾ ഏറെയാണ്. അതിനാൽ തന്നെ പ്രകൃതിദത്തമായ വഴികൾ ഉപയോഗിച്ച് കൊതുകുകളെ തുരത്തുവാൻ സാധിക്കുമെങ്കിൽ അതാണ് ഏറ്റവും ഉത്തമം.

അത്തരത്തിൽ വളരെ ഉപകാരപ്രദമാകുന്ന ഒരു വഴിയാണ് ഈ വീഡിയോയിലൂടെ പരിചയപ്പെടുത്തുന്നത്. യാതൊരു പാർശ്വഫലങ്ങളും ഇല്ലാതെ ജനലും വാതിലും തുറന്നിട്ടാലും കൊതുകുകൾ വീടിനകത്തേക്ക് പ്രവേശിക്കാതിരിക്കാൻ ഉള്ള ആ കിടിലൻ ടെക്നിക്ക് എന്താണെന്ന് മനസ്സിലാക്കാം. ഒരു പാത്രത്തിൽ കുറച്ച് ആര്യവേപ്പിന്റെ എണ്ണ എടുക്കുക, കർപ്പൂരം നന്നായി പൊടിച്ചതിനു ശേഷം എണ്ണയിലേക്ക് ചേർത്തു കൊടുക്കുക.

നല്ലവണ്ണം ഉണങ്ങിയ വഴങ്ങിയിലയിൽ ഈ എണ്ണ പുരട്ടി കൊടുത്ത് അവ കത്തിക്കുക. അതിൻറെ പുക എല്ലാ ഭാഗങ്ങളിലേക്കും എത്തുമ്പോൾ കൊതുകുകൾ തുരത്തപ്പെടും. ഈ അല പുകയ്ക്കുന്നതിലൂടെ കൊതുകുകൾ ആ ഭാഗത്തേക്ക് വരുക തന്നെയില്ല. ഇത് അല്ലാതെ ആ എണ്ണയിലേക്ക് തിരിയിട്ട് വെച്ച്, ആ തിരി കത്തിച്ചെടുത്താലും മതിയാകും. കൊതുകുകളെ ഓടിക്കാനുള്ള നല്ല രണ്ടു വഴികളാണ് ഇവ. കൂടുതൽ അറിയുന്നതിനായി വീഡിയോ കാണുക.