മഴക്കാലത്ത് തുണി ഉണങ്ങില്ല എന്ന പ്രശ്നം ഇനി ഇല്ല, ഈ സൂത്രം പ്രയോഗിക്കൂ…

മഴക്കാലത്ത് തുണി ഉണക്കുക എന്നത് പലരെയും ബുദ്ധിമുട്ടിൽ ആക്കുന്ന ഒരു പ്രശ്നമാണ്. പ്രത്യേകിച്ചും ഫ്ലാറ്റുകളിലും മറ്റും താമസിക്കുന്നവർ ആണെങ്കിൽ തുണി ഉണക്കാൻ ആവശ്യത്തിന് സ്ഥലവും ഉണ്ടാവുകയില്ല. മിക്ക ആളുകളും വീടിനകത്താണ് തുണി ഉണക്കിയെടുക്കുന്നത്. മഴക്കാലത്ത് അഴയില്ലാതെ തുണി ഉണക്കി എടുക്കാനുള്ള നല്ലൊരു ഐഡിയ ആണ് ഈ വീഡിയോയിലൂടെ പറയുന്നത്.

എത്ര മഴ പെയ്താലും ഇനി ടെൻഷൻ അടിക്കേണ്ട ആവശ്യമില്ല അഴ കെട്ടാൻ സ്ഥലമില്ലെങ്കിലും നിറയെ തുണികൾ ഈ രീതിയിലൂടെ തുണി ഉണക്കാം. ഇതിനായി ആവശ്യമുള്ളത് പ്ലാസ്റ്റിക്കിന്റെ ഒരു വലിയ അടപ്പാണ്. പെയിൻറ് പാത്രത്തിന്റെ അടപ്പാണെങ്കിൽ ഏറ്റവും നല്ലത്. അതിൽ ഒരിഞ്ച് അകലത്തിൽ ഹോളുകൾ ഇട്ടു കൊടുക്കണം. നൂലിന്റെ വലിപ്പം അനുസരിച്ച് വേണം ഹോളുകൾ ഇടുവാൻ.

ഏകദേശം ഒന്നര മീറ്റർ നീളത്തിൽ നൂല് നാല് കഷ്ണങ്ങളാക്കി മുറിച്ചെടുക്കുക. നാലു നൂലുകളും പാത്രത്തിൻറെ നാലുഭാഗത്തായി കെട്ടിക്കൊടുക്കണം. നല്ല ഉറപ്പുള്ള നൂല് വേണം ഇതിനായി ഉപയോഗിക്കുവാൻ. ഓരോ നൂലിന്റെയും രണ്ട് അറ്റങ്ങൾ തമ്മിൽ ജോയിൻ ചെയ്തു കൊടുക്കുക. അടുത്തതായി ഇവയെല്ലാം കൂടി വലിച്ചു പിടിച്ച് മുകൾഭാഗത്ത് ഒരു കെട്ടുകൂടി കെട്ടിക്കൊടുക്കുക.

എല്ലാ ഹോളുകളിലൂടെയും നൂലുകൾ താഴത്തേക്ക് വലിച്ചു കെട്ടി കൊടുക്കുക. ഒരു കൊളുത്ത് ഉപയോഗിച്ച് അത് നിങ്ങൾ ഏത് റൂമിലാണ് തുണി ഉണക്കാൻ ഇടാൻ ആഗ്രഹിക്കുന്നത് അവിടെ കൊളുത്തി വയ്ക്കുക. തുണികൾ വാഷിംഗ് മെഷീനിൽ ഇട്ട് ഡ്രൈ ആക്കിയതിനു ശേഷം ഹാങ്ങറുകൾ ഉപയോഗിച്ച് തുണികൾ അതിൽ ഇടാവുന്നതാണ്. ഒരുപാട് തുണികൾ ഇതിലിട്ട് ഉണക്കി എടുക്കാവുന്നതാണ്. വിശദമായി അറിയുന്നതിന് വീഡിയോ കാണൂ.