മുടിയുടെ ആരോഗ്യത്തിനും സൗന്ദര്യത്തിനും വളരെയധികം പ്രാധാന്യം നൽകുന്ന തലമുറയാണ് ഇന്നത്തേത്. എന്നാൽ ഇന്ന് നിരവധി സൗന്ദര്യ പ്രശ്നങ്ങൾ നിലനിൽക്കുന്നു. അനാരോഗ്യകരമായ ഭക്ഷണരീതിയും തെറ്റായ ജീവിതശൈലിയും ആരോഗ്യകരമല്ലാത്ത പാരിസ്ഥിതിക ഘടകങ്ങളുമാണ് ഇതിനെല്ലാമുള്ള പ്രധാന കാരണം. മുടിയിലെ സൗന്ദര്യ പ്രശ്നങ്ങളിൽ ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ് താരൻ.
എന്നാൽ ഇത് ഒരു സൗന്ദര്യ പ്രശ്നം മാത്രമല്ല ആരോഗ്യപ്രശ്നമായി കൂടി മാറുകയാണ്. പല രോഗങ്ങളുടെയും സൂചനയായി താരനെ കണക്കാക്കപ്പെടുന്നു. തലയോട്ടിയിലും ചർമ്മത്തിലും വസ്ത്രങ്ങളിലും വെളുത്തതോ നരച്ചതുമായ വലിയ എണ്ണമയമുള്ള കട്ടകളോ അടരുകളോ ഉണ്ടാകുന്നത് നിർജീവമായ ചർമ്മ കോശങ്ങളുടെ ഫലമായാണ്. അസഹനീയമായ ചൊറിച്ചിൽ ആണ് ഇതിൻറെ പ്രധാന ലക്ഷണം.
സ്ത്രീകളെ അപേക്ഷിച്ച് പുരുഷന്മാരിലാണ് ഇത് കൂടുതലായും കാണപ്പെടുന്നത്. ചില രോഗങ്ങളുടെ ഫലമായും ഇതുണ്ടാവാം. ദുർബലമായ രോഗപ്രതിരോധ സംവിധാനവും താരൻ വരാനുള്ള സാധ്യതകൾ വർദ്ധിപ്പിക്കുന്നു. തെറ്റായ രീതിയിൽ മുടി കഴുകുന്നതും, വരണ്ട തലയോട്ടിയും താരന്റെ മറ്റു പല കാരണങ്ങളാണ്. ഈ പ്രശ്നം പൂർണ്ണമായി മാറ്റുന്നതിന് വീട്ടിൽ തന്നെ ചെയ്യാവുന്ന ചില പൊടിക്കൈകൾ ഉണ്ട്. വളരെ ഫലപ്രദമായി താരൻ അകറ്റുന്നതിനായി വീട്ടിൽ തയ്യാറാക്കാൻ കഴിയുന്ന.
ചില ഒറ്റമൂലികകളെ കുറിച്ചാണ് ഇവിടെ പറയുന്നത്. ഒലിവ് ഓയിൽ തുടർച്ചയായി കുറച്ചുദിവസം തലയോട്ടിയിലും മുടിയിഴകളിലും തേച്ച് മസാജ് ചെയ്യുന്നത് താരനില്ലാതാക്കുവാൻ സഹായിക്കും. വിപണിയിൽ ലഭിക്കുന്ന മറ്റൊരു പദാർത്ഥമാണ് ഷിയാ ബട്ടർ. ഇത് തലയോട്ടിയിൽ തേച്ചുപിടിപ്പിച്ച് കുറച്ചു സമയത്തിന് ശേഷം തണുത്ത വെള്ളം ഉപയോഗിച്ച് തല കഴുകുന്നതും താരൻ അകറ്റാനുള്ള നല്ലൊരു പരിഹാരമാർഗമാണ്. നിരവധി മാർഗ്ഗങ്ങൾ ഈ വീഡിയോയിൽ വിശദമായി പറയുന്നു. കൂടുതൽ അറിയുന്നതിന് വീഡിയോ കാണൂ.