വീട് വൃത്തിയായി സൂക്ഷിക്കുവാൻ ആഗ്രഹിക്കുന്നവരാണ് ഒട്ടുമിക്ക ആളുകളും. ബാത്റൂം വൃത്തിയാക്കുകയും അതിൽ നിന്നും ദുർഗന്ധം വരാതെ നോക്കുകയും ചെയ്യുന്നത് അതിലും പ്രയാസം ഏറിയതാണ്. ദിവസവും ബാത്റൂം വൃത്തിയാക്കിയാലും അതിൽ നിന്ന് ദുർഗന്ധം വരുന്നത് തടയാൻ കഴിയാതെ വരുന്നു. ബാത്റൂമിലെ ദുർഗന്ധം അകറ്റി സുഗന്ധം പരത്തുവാൻ ഈ വിദ്യാ പ്രയോഗിക്കാം.
അതിനെക്കുറിച്ചാണ് ഈ വീഡിയോയിൽ വിശദമായി പറയുന്നത്. ഇതിനായി ഉപയോഗിക്കുന്ന പ്രധാന ഘടകം ബേക്കിംഗ് സോഡയാണ്. നിരവധി ആവശ്യങ്ങൾക്കായി ബേക്കിംഗ് സോഡ ഉപയോഗിക്കുന്നു. ദുർഗന്ധം ഇല്ലാതാക്കാൻ സഹായിക്കുന്ന ഒന്നാണ് ഈ പദാർത്ഥം. പി എച്ച് നില വ്യത്യാസപ്പെടുത്തുന്നതിന് മണ്ണുകളിൽ ബേക്കിംഗ് സോഡാ ചേർക്കാവുന്നതാണ്. ഇത് ചെടികളുടെ വളർച്ചയ്ക്ക് സഹായകമാകും.
ഇത്തരം ഗുണങ്ങൾക്ക് പുറമേ സൗന്ദര്യ ഗുണങ്ങളും ഇതിൽ അടങ്ങിയിരിക്കുന്നു. ചർമ്മത്തിലെ കരിവാളിപ്പ് അകറ്റുന്നതിന് ബേക്കിംഗ് സോഡ ഉപയോഗിക്കാവുന്നതാണ്. ബാത്റൂമിൽ നിന്നും ഉണ്ടാകുന്ന ദുർഗന്ധം അകറ്റുവാൻ ഒരു ബൗളിൽ കുറച്ച് അരി എടുത്ത് അതിലേക്ക് കുറച്ചു ബേക്കിംഗ് സോഡാ ചേർത്തു കൊടുക്കുക ഇവ രണ്ടും നന്നായി യോജിപ്പിച്ച് അതിലേക്ക് ഒരു ചെറുനാരങ്ങ രണ്ടായി മുറിച്ചതോ ഓറഞ്ചിന്റെ തൊലിയോ ചേർത്തു കൊടുക്കാവുന്നതാണ്.
എന്നാൽ ഇവ ചേർത്ത് കൊടുക്കുമ്പോൾ ഇടയ്ക്കിടയ്ക്ക് അതു മാറ്റേണ്ടതുണ്ട് അല്ലെങ്കിൽ അവ ചീഞ്ഞുപോകും. ഇതിനു പകരമായി എസൻസ് ഓയിലോ ഡെറ്റോളോ ചേർത്തു കൊടുക്കുന്നത് വളരെ നല്ലതാണ്. പിന്നീട് ഒരു അലുമിനിയം ഫോയിൽ ഉപയോഗിച്ച് ബൗൾ നന്നായി മൂടി വയ്ക്കുക അതിൽ ഒരു ചെറിയ തുളകൾ ഇട്ട് കൊടുക്കുക. ബൗൾ ബാത്റൂമിന്റെ ഏതെങ്കിലും ഒരു ഭാഗത്ത് വയ്ക്കാം. കൂടുതൽ വിവരങ്ങൾക്കായി വീഡിയോ കാണുക.