ഇനി കുപ്പികൾ വെറുതെ കളയേണ്ട! ഇത് ഉപയോഗിച്ച് കിടിലൻ ചൂല് തയ്യാറാക്കാം…

നമ്മൾ മിക്കപ്പോഴും പ്ലാസ്റ്റിക് കുപ്പികൾ കളയാറാണ് പതിവ്. എന്നാൽ ഇനി കുപ്പികൾ കളയണ്ട ഉപയോഗിച്ച് നല്ല അടിപൊളി ചൂല് ഉണ്ടാക്കിയെടുക്കാം. ഒരു വീടിന് ഏറ്റവും അത്യാവശ്യമായി വേണ്ട ഒന്നാണ് ചൂല്. അതിന് ആദ്യമായി തന്നെ നമുക്ക് കുപ്പി കയർ ഉണ്ടാക്കേണ്ടതുണ്ട്. കുപ്പിയുടെ മുകൾഭാഗം മുറിച്ചെടുക്കുക, അതിൽനിന്നും ചതുരാകൃതിയിൽ ഒരു കഷ്ണം മുറിച്ചെടുക്കണം.

അത് രണ്ടായി മടക്കി കൊടുക്കുക, ഫോൾഡ് വരുന്ന ഭാഗത്തിന്റെ അല്പം താഴെയായി ബ്ലേഡ് ഒന്ന് കടത്തി വെച്ചു കൊടുക്കുക. എത്രത്തോളം വീതിയുള്ള കയറാണ് ഉണ്ടാക്കുന്നത് ആ ഒരു അളവ് മുകളിലുള്ള ഗ്യാപ്പ് അനുസരിച്ച് ഇരിക്കും. കുപ്പിയുടെ താഴത്തെ ഭാഗം ആ ബ്ലേഡിന് അകത്തേക്ക് കടത്തിവെച്ചു കൊടുക്കുക വളരെ ഈസിയായി തന്നെ കുപ്പി കയർ ഉണ്ടാക്കിയെടുക്കുവാൻ സാധിക്കും.

നീണ്ടു നിൽക്കുന്ന ഒരേ രീതിയിലുള്ള കയറ് നമുക്ക് കിട്ടും. വളരെ വേഗത്തിൽ തന്നെ ഇത് ഉണ്ടാക്കിയെടുക്കുവാൻ സാധിക്കും പക്ഷേ ശ്രദ്ധിച്ചു ചെയ്യേണ്ടതുണ്ട് അല്ലെങ്കിൽ അത് ഇടയിൽ വെച്ച് മുറിഞ്ഞു പോകാനുള്ള സാധ്യത കൂടുതലാണ്. അടുത്ത ഒരു കുപ്പിയും ഇതുപോലെതന്നെ ചെയ്തെടുക്കുക. ഇങ്ങനെ കുറച്ചു കുപ്പികൾ ഉപയോഗിച്ച് കയർ ഉണ്ടാക്കിയെടുക്കുക.

വളഞ്ഞിരിക്കുന്ന ഈ കയർ നമുക്ക് നിവർത്തി എടുക്കുവാൻ സാധിക്കും. ഒരുപാട് കട്ടിയില്ലാത്ത ഒരു മരക്കഷണം എടുത്ത് അതിലേക്ക് ഈ കയർ ചുറ്റി കൊടുക്കുക. ഒരു കുപ്പി കയർ തീരുമ്പോൾ മറ്റൊരു കുപ്പി കയർ അതുമായി കൂട്ടി യോജിപ്പിക്കുക. പൊങ്ങിയിരിക്കുന്ന ഭാഗങ്ങളെല്ലാം അവസാനം നമുക്ക് മുറിച്ചു കളയാവുന്നതാണ്. ഇത് തയ്യാറാക്കും വിധം വ്യക്തമായി മനസ്സിലാക്കുന്നതിനായി വീഡിയോ മുഴുവനായും കാണുക.