ദൈനംദിന ജീവിതത്തിൽ ഉപകാരപ്രദമാകുന്ന നിരവധി ടിപ്പുകൾ ആണ് ഈ വീഡിയോയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. നിത്യ ജീവിതത്തിലെ ജോലികൾ വളരെ എളുപ്പത്തിൽ ആക്കുവാൻ ഈ ടിപ്പുകൾക്ക് സാധിക്കും. യാതൊരു തരത്തിലും ബോറടിപ്പിക്കാതെ നിങ്ങൾക്ക് ഉപകാരപ്രദമാകുന്ന നിരവധി ഐഡിയകൾ ഇതിൽ നിന്നും ലഭിക്കും. പച്ചമാങ്ങ നമ്മൾ കറി വയ്ക്കുമ്പോൾ അതിൽ പുളി കൂടുതലാണെങ്കിൽ കുറച്ചു ബുദ്ധിമുട്ട് തന്നെയാണ്.
മാങ്ങാ അരിഞ്ഞതിനുശേഷം അതിലേക്ക് കുറച്ച് ഉപ്പിട്ട് കൊടുക്കുക. പിന്നീട് അതിലേക്ക് കുറച്ച് ചൂടുവെള്ളം കൂടി ഒഴിച്ചുകൊടുക്കേണ്ടതുണ്ട്. രാത്രി ഇങ്ങനെ ചെയ്തു രാവിലെ മാങ്ങയെടുത്ത് കറി വയ്ക്കാൻ ഉപയോഗിക്കാവുന്നതാണ്. ഇങ്ങനെ ചെയ്താൽ മാങ്ങയുടെ പുളി കുറഞ്ഞു കിട്ടും. കുക്കറിൽ ചോറ് വയ്ക്കുമ്പോൾ ഒരുപാട് ഗ്യാസ് നമുക്ക് ലാഭിക്കാവുന്നതാണ്.
മിക്ക ആളുകൾക്കും കുക്കറിൽ ചോറ് വയ്ക്കുന്നത് എന്നാൽ ഈ രീതി ഉപയോഗിച്ചാൽ സാധാരണയായി കലത്തിൽ ചോറ് വയ്ക്കുന്നത് പോലെ തന്നെ മാറ്റിയെടുക്കുവാൻ സാധിക്കും. കുക്കറിന്റെ മുക്കാൽ ഭാഗം വെള്ളമെടുത്ത് ആവശ്യത്തിന് അരിയിട്ട് ഒരു വിസിൽ കുക്കറിൽ വേവിച്ചെടുക്കുക. അതിനുശേഷം എയർ കളഞ്ഞു കുക്കർ തുറക്കുക. പിന്നീട് കുറച്ചു വെള്ളം കൂടി ഒഴിച്ച് കൊടുത്ത് ചോറ് വാർത്തെടുക്കാവുന്നതാണ്.
ഇങ്ങനെ ചെയ്യുമ്പോൾ സമയവും ഗ്യാസും ലഭിക്കുവാൻ സാധിക്കും. ചായ പാത്രം കഴുകിയെടുക്കുക എന്നത് കുറച്ചു ബുദ്ധിമുട്ടുള്ള കാര്യം തന്നെയാണ് കുറേനേരം ഉരച്ചാൽ മാത്രമേ അവ വൃത്തി ആവുകയുള്ളൂ. പൊടിയുപ്പ് എടുത്ത് കൈകൊണ്ടുതന്നെ ചായ പാത്രം കഴുകാവുന്നതാണ്. ഒരുപാട് ഉരച്ച് ബുദ്ധിമുട്ടാതെ വളരെ വേഗത്തിൽ തന്നെ വൃത്തിയായി കിട്ടും. കൂടുതൽ ടിപ്പുകൾ അറിയുന്നതിനായി വീഡിയോ മുഴുവനായും കാണുക.