അയോധ്യയിലെ രാമ ക്ഷേത്രത്തിൽ നടന്ന അത്ഭുത കാഴ്ച, പരമശിവന്റെ സാന്നിധ്യം…

സത്യത്തിന്റെയും നീതിയുടെയും മുഖമുദ്ര തന്നെയാണ് ശ്രീരാമസ്വാമി. ഇതിനാൽ തന്നെ ഭഗവാനെ പുരുഷോത്തമൻ എന്നും വിളിക്കുന്നു. ജീവിതത്തിൽ ഓരോ ഘട്ടത്തിലും ഒരുപാട് പ്രതിസന്ധികൾ ഭഗവാൻ നേരിട്ടു എന്നത് സത്യം തന്നെയാണ്. എന്നാൽ അതിലൊന്നും തന്നെ തളരാതെ ഭഗവാൻ തൻറെ ഉത്തമ ഗുണം നിലനിർത്തി മുന്നോട്ടുപോയി. അതിനാൽ തന്നെ ഭഗവാനുമായി ബന്ധപ്പെട്ട സ്ഥലങ്ങളെ പുണ്യഭൂമിയായി കണക്കാക്കപ്പെടുന്നു.

ഭഗവാന്റെ പുണ്യഭൂമിയിൽ എത്തുവാനും അവിടുന്ന് ഭഗവാൻറെ സാന്നിധ്യം അറിയുവാനും സാധിക്കുമെങ്കിൽ മഹാഭാഗ്യമായി കണക്കാക്കാം. ബാലരൂപത്തിലുള്ള ഭഗവാൻറെ വിഗ്രഹം ഒരു പ്രാവശ്യം കണ്ടാൽ അത് ജീവിതത്തിൽ ഒരിക്കലും മനസ്സിൽ നിന്ന് മായുകയില്ല അത്രത്തോളം വിശേഷമാണ്. ഓരോ ദിവസവും വിവിധ തരത്തിലുള്ള അത്ഭുതങ്ങൾ പുണ്യഭൂമിയായ അയോധ്യയിൽ സംഭവിച്ചുകൊണ്ടിരിക്കുന്നു.

എന്നാൽ ആർക്കും വിശ്വസിക്കാൻ കഴിയാത്ത വിധം ഒരു അത്ഭുതം അവിടെ നടക്കുകയുണ്ടായി അതിനെക്കുറിച്ചാണ് ഈ വീഡിയോയിൽ പരാമർശിക്കുന്നത്. ശ്രീരാമസ്വാമിയുടെ നാഥനാണ് പരമശിവൻ അതിനാൽ തന്നെ ശ്രീരാമസ്വാമി പ്രതിഷ്ഠിച്ച നിരവധി ശിവ ക്ഷേത്രങ്ങളെക്കുറിച്ചു പറയാവുന്നതാണ്. സീതാദേവിയെ ലങ്കയിൽ നിന്നും മോചിപ്പിച്ചതിനു ശേഷം ശിവപ്രതിഷ്ഠ ഭഗവാൻ നടത്തിയിരുന്നു എന്നതാണ് വിശ്വാസം.

ശ്രീരാമസ്വാമിയുടെ ഉത്തമ ഭക്തനായ ഹനുമാൻ സ്വാമി പരമശിവന്റെ രുദ്രാവതാരമാണ് എന്നും ഒരു വിശ്വാസമുണ്ട്. നിരവധി അത്ഭുതങ്ങളാണ് രാമ ക്ഷേത്രത്തിൽ ഓരോ ദിവസവും നടന്നുകൊണ്ടിരിക്കുന്നത്. ക്ഷേത്ര നിർമ്മാണം പൂർത്തിയാക്കിയതിനു ശേഷം അനേകം സർപ്പങ്ങൾ കൂട്ടംകൂട്ടമായി അവിടേക്ക് വരുന്നു എന്നത് വലിയൊരു പ്രത്യേകത തന്നെ ആകുന്നു. സാക്ഷാൽ പരമശിവന്റെ തന്നെ സാന്നിധ്യമാണ് രാമ ക്ഷേത്രത്തിൽ കാണാൻ കഴിയുന്നത് എന്നതാണ് എല്ലാവരുടെയും വിശ്വാസം. ഇതുമായി ബന്ധപ്പെട്ട നിരവധി തെളിവുകൾ അവിടെ കാണപ്പെടുന്നു. തുടർന്ന് അറിയുന്നതിനായി വീഡിയോ കാണുക.