വീട്ടിൽ തന്നെ പച്ചക്കറികൾ നട്ടുവളർത്തുന്നതാണ് ഏറ്റവും ഉത്തമം. വിഷമില്ലാത്ത പച്ചക്കറികൾ കഴിക്കുന്നതിലൂടെ ആരോഗ്യ മെച്ചപ്പെടുത്താനും രോഗങ്ങളെ തടയുവാനും സാധിക്കും. കടയിൽ നിന്നും വാങ്ങുന്ന പച്ചക്കറികളിൽ രാസപദാർത്ഥങ്ങൾ ഉപയോഗിച്ചിട്ടില്ലെന്ന് ഉറപ്പുവരുത്തുവാൻ നമുക്ക് കഴിയുകയില്ല. അതുകൊണ്ടുതന്നെ വീട്ടിൽ തന്നെ പച്ചക്കറികൾ ഉണ്ടാക്കുവാൻ സാധിക്കും എങ്കിൽ അത് ഏറ്റവും ഉത്തമമാണ്.
എല്ലാവർക്കും വീടുകളിൽ തന്നെ പച്ചക്കറികൾ കൃഷി ചെയ്യുവാൻ സാധിക്കും ഫ്ലാറ്റിൽ താമസിക്കുന്നവർക്ക് പോലും അത്തരത്തിൽ കഴിയുന്നു. അതിനുള്ള നല്ലൊരു ഐഡിയ ആണ് ഈ വീഡിയോയിലൂടെ പരിചയപ്പെടുത്തുന്നത്. ഇതിനായി മണ്ണും വളവും ഒന്നും തന്നെ ആവശ്യമില്ല ടിഷ്യൂ പേപ്പർ മാത്രം മതി. ചെറുപയർ ടിഷ്യൂ പേപ്പറിൽ തന്നെ മുളപ്പിച്ചെടുക്കാവുന്നതാണ്. അതിനായി ഒരു പ്ലേറ്റ് എടുത്ത് അതിലേക്ക് മൂന്നോ നാലോ ടിഷ്യൂ പേപ്പർ വച്ച് കൊടുക്കുക.
കുറച്ച് ചെറുപയർ വെള്ളത്തിലിട്ട് നന്നായി കുതിർത്തെടുക്കുക. ടിഷ്യൂ പേപ്പറിന്റെ മുകളിലായി കുതിർത്തെടുത്ത ചെറുപയർ വിതറി കൊടുക്കുക. ടിഷ്യു പേപ്പറില്ലെങ്കിൽ കയറിന്റെ ചാക്ക് ആണെങ്കിലും ഇതിനായി നമുക്ക് ഉപയോഗിക്കാവുന്നതാണ്. രണ്ടു നേരവും വെള്ളം തെളിച്ചു കൊടുക്കുക. കുഞ്ഞി ഈച്ചകളുടെ ശല്യം ഉണ്ടെങ്കിൽ നമുക്ക് അതു മൂടി വയ്ക്കാവുന്നതാണ്. ആറു ദിവസത്തിനകം പയർ നന്നായി മുളച്ച് അതിൽ ഇലകൾ വന്നു തുടങ്ങും.
പോഷക ഗുണത്തിന്റെ കാര്യത്തിൽ മുളച്ചു വരുന്ന പയറിലകൾക്ക് രണ്ടിരട്ടി ഗുണങ്ങൾ ലഭിക്കുന്നു. കുട്ടികൾക്കും മുതിർന്നവർക്കും ഇത് പാചകം ചെയ്തു കഴിക്കാവുന്നതാണ്. പ്രോട്ടീനിന്റെ നല്ലൊരു ഉറവിടം കൂടിയാണ് ഇത്തരത്തിലുള്ള മുളപ്പിച്ച പയറുകൾ. ഇവ തണ്ടോട് തന്നെ മുറിച്ചെടുത്ത് പാചകം ചെയ്തു കഴിക്കാവുന്നതാണ്. കൂടുതൽ അറിയുന്നതിനായി വീഡിയോ മുഴുവനായും കാണുക.