പത്തിരി കഴിക്കാൻ എല്ലാവർക്കും ഇഷ്ടമാണ് എന്നാൽ ഉണ്ടാക്കാനാണെങ്കിലോ മടിയാണെന്ന് വേണം പറയാൻ. പത്തിരി പരത്താനാണ് ഏറ്റവും കൂടുതൽ ബുദ്ധിമുട്ട് അതുകൊണ്ടുതന്നെ ആവാം ഒട്ടുമിക്ക ആളുകളും പത്തിരി കടയിൽ നിന്നും വാങ്ങിച്ച് കഴിക്കുകയാണ് പതിവ്. എന്നാൽ ഈ ഒരു സൂത്രം അറിഞ്ഞാൽ നിങ്ങൾ ഉറപ്പായും പത്തിരി വീട്ടിൽ തന്നെ തയ്യാറാക്കും. ഇത്തരത്തിൽ വളരെ ഉപകാരപ്രദമാകുന്ന ചില ടിപ്പുകൾ ആണ് ഈ വീഡിയോയിലൂടെ പരിചയപ്പെടുത്തുന്നത്.
പത്തിരി പരത്താൻ അറിയാത്തവർ ആണെങ്കിൽ പരത്തി എടുക്കുമ്പോൾ അത് ഒട്ടിപ്പിടിക്കാനുള്ള സാധ്യത ഏറെയാണ്. പേപ്പർ പ്ലേറ്റിന്റെ ഒരു പീസ് പത്തിരി പരത്തുന്ന അതിനു മുകളിലായി വെച്ചതിനുശേഷം സാധാരണ പരത്തുന്ന രീതിയിൽ പരത്തിയെടുക്കുക. പത്തിരി നീക്കി കൊടുക്കുന്നതിന് പകരം പേപ്പർ പ്ലേറ്റ് പതുക്കെ നീക്കി കൊടുത്താൽ തന്നെ വളരെ ഈസിയായി പത്തിരി പരത്തി എടുക്കുവാൻ സാധിക്കും.
പ്രസ്സ് ഉപയോഗിച്ച് പത്തിരി പരത്തുന്നവർ ആണെങ്കിൽ ചില പ്രസുകൾ ഉപയോഗിക്കുമ്പോൾ ശരിയായി ലഭിക്കണമെന്നില്ല. പ്രസ്സിന്റെ ഒരു ഭാഗമോ രണ്ടു ഭാഗമോ പ്ലാസ്റ്റിക്കിന്റെ ഒരു കവർ ഉപയോഗിച്ച് കവർ ചെയ്ത് എടുക്കുക. നേരത്തെ ചെയ്ത പോലെ തന്നെ പേപ്പർ പ്ലേറ്റിന്റെ ഒരു പീസ് എടുത്ത് അതിന്റെ മുകളിലായി മാവു വെച്ച് പ്രസ്സ് ഉപയോഗിച്ച് പരത്തിയെടുക്കുകയാണെങ്കിൽ.
വളരെ ഈസിയായി പരത്തിയെടുക്കുവാൻ സാധിക്കും. പത്തിരിയുടെ മാവ് കുഴച്ചെടുക്കുമ്പോൾ ശരിയായി ചെയ്തില്ലെങ്കിൽ അതിൻറെ സൈഡ് ഭാഗമല്ല പൊട്ടിപ്പോകുന്നതായി കാണാം. റൗണ്ട് ഷേപ്പിൽ ഉള്ള ബൗൾ ഉപയോഗിച്ച് പരത്തിയെടുത്ത പത്തിരി കറക്റ്റ് വട്ടത്തിൽ തന്നെ മുറിച്ചെടുക്കുക. കൂടുതൽ ടിപ്പുകൾ വിശദമായി അറിയുന്നതിനായി വീഡിയോ മുഴുവനായും കാണൂ.