നമ്മളെല്ലാവരും വീടുകളിൽ ഉണക്കമീൻ മേടിക്കുന്നവരാവും. പലർക്കും ഇത് വളരെയധികം ഇഷ്ടമാണ്. ഉണക്കമീൻ പുറത്തുനിന്ന് വാങ്ങിക്കുമ്പോൾ അത് വിശ്വസിച്ചു കഴിക്കാനും പേടി ഉണ്ടാവും. അവ എവിടെ ഇട്ടാണ് ഉണക്കുന്നത് എന്നും അത് നാശമാവാതെ ഇരിക്കാൻ ആയി എന്തെല്ലാം ഒക്കെ ചേർക്കുന്നു എന്നതിനെക്കുറിച്ച് ഒന്നും നമുക്ക് യാതൊരു അറിവും ഉണ്ടാവുകയില്ല അതുകൊണ്ടുതന്നെ അവ വിശ്വസിച്ചു കഴിക്കുവാനും പേടിയാണ്.
എന്നാൽ ഇനി അങ്ങനെ ഒന്നും ചിന്തിക്കേണ്ട ആവശ്യമില്ല വീട്ടിൽ തന്നെ വളരെ ഈസിയായി ഉണക്കമീൻ തയ്യാറാക്കി എടുക്കാനുള്ള ഒരു വഴിയാണ് വീഡിയോയിലൂടെ പരിചയപ്പെടുത്തുന്നത്. ഏതു മീനും ഈയൊരു രീതിയിൽ തന്നെ നമുക്ക് വീട്ടിൽ ഉണക്കി എടുക്കുവാൻ സാധിക്കും അതിനായി വെയിൽ കൊള്ളിക്കേണ്ട ആവശ്യമൊന്നുമില്ല. സ്രാവ് മീൻ എങ്ങനെയാണ് ഉണക്കിയെടുക്കുന്നതെന്ന് നമുക്ക് മനസ്സിലാക്കാം.
സ്രാവ് മീൻ നല്ലവണ്ണം കഴുകി വൃത്തിയാക്കി ചെറിയ കഷണങ്ങളാക്കി മുറിച്ചെടുക്കുക. ഒരു പ്ലാസ്റ്റിക്കിന്റെ ബോക്സ് എടുത്ത് അതിലേക്ക് മീൻ അടുക്കി വയ്ക്കുക. അതിനു മുകളിലായി എല്ലാ ഭാഗത്തേക്കും എത്തുന്ന രീതിയിൽ കല്ലുപ്പ് ഇട്ടു കൊടുക്കുക. പിന്നീട് കുറച്ചു മീനും കൂടി അതിൻറെ മുകളിലായി വെച്ചു കൊടുക്കുക ഇനി അതിനു മുകളിലായും ഉപ്പ് ഇട്ട് കൊടുക്കുക.
പിന്നീട് ആ പാത്രം നന്നായി അടച്ചു വയ്ക്കുക. ഒരു ദിവസം മുഴുവനും അത് അങ്ങനെ തന്നെ വയ്ക്കേണ്ടതുണ്ട്. അതിലെ കുറച്ചു ഉപ്പെല്ലാം വെള്ളമായി മാറിയിട്ടുണ്ടാവും അത് ഒഴിച്ചു കളയുക. പിന്നെയും അതിൻറെ മുകളിൽ ആയി ഉപ്പ് ഇട്ടു കൊടുക്കുക. പിന്നീട് ആ പാത്രം ഫ്രിഡ്ജിൽ വെച്ച് സൂക്ഷിക്കാം. തുടർന്ന് അറിയുന്നതിനായി വീഡിയോ കാണൂ.