പൈപ്പിൽ ലീക്ക് ഉണ്ടായാൽ വീട്ടിൽ തന്നെ റെഡിയാക്കാം, ഈ ടെക്നിക് അറിഞ്ഞാൽ മതി…

പൈപ്പ് ലീക്കാവുന്നത് ഒട്ടുമിക്ക വീടുകളിലെയും പ്രധാന പ്രശ്നം തന്നെയാണ്. പലരും ഇത് ശ്രദ്ധിക്കാതിരിക്കുകയാണ് ചെയ്യുന്നത്. എന്നാൽ തുടർച്ചയായി പൈപ്പിൽ നിന്നും വെള്ളം ഇറ്റു വീഴുന്നത് വെള്ളം നഷ്ടമാകുന്നതിനും മറ്റു നെഗറ്റീവ് ഊർജ്ജങ്ങൾ വീട്ടിലേക്ക് ആകർഷിക്കപ്പെടുന്നതിനും കാരണമാകും. പ്രത്യേകിച്ചും അടുക്കളയിലെ പൈപ്പുകളിൽ ആണ് കൂടുതലായും ഇത്തരത്തിലുള്ള ലീക്ക് ഉണ്ടാവുക.

തുടർച്ചയായി ഉപയോഗിക്കുന്നത് കൊണ്ട് തന്നെ ടാപ്പുകളിൽ അതിൻറെ മുറുക്കം നഷ്ടപ്പെടുകയും വെള്ളം ഇറ്റു വീഴുന്നതിന് കാരണമാവുകയും ചെയ്യുന്നു. ഇത്തരത്തിലുള്ള പ്രശ്നങ്ങൾ ഉണ്ടാകുമ്പോൾ പലരും പ്ലംബറുകളെ സമീപിക്കുകയാണ് ചെയ്യുക. എന്നാൽ മിക്ക സമയങ്ങളിലും പെട്ടെന്ന് തന്നെ അവർ വരണമെന്നില്ല. ചെറിയ ആവശ്യങ്ങൾക്കായി പ്ലംബർമാരെ സമീപിക്കാതെ നമുക്ക് തന്നെ ചെയ്യാവുന്ന ചില ടെക്നിക്കുകൾ ഉണ്ട്.

പൈപ്പിൽ ഉണ്ടാകുന്ന ലീക്ക് എന്തുകൊണ്ടാണെന്ന് ആദ്യം തന്നെ മനസ്സിലാക്കണം. ടാപ്പും വാളും തമ്മിലുള്ള ജോയിന്റിൽ എന്തെങ്കിലും പ്രശ്നമുണ്ടോ എന്ന് അത് തൊട്ടു നോക്കുമ്പോൾ തന്നെ മനസ്സിലാക്കുവാൻ സാധിക്കും. ചില ടാപ്പുകളിൽ വാളും ആയിട്ടുള്ള കണക്ഷൻ ലൂസ് ആകുന്ന സമയത്ത് ലീക്ക് ഉണ്ടാവാം. അത്തരം സന്ദർഭങ്ങളിൽ അത് ടൈറ്റ് ആക്കി കൊടുത്താൽ തന്നെ മതിയാകും.

സ്റ്റീലിന്റെ ടാപ്പുകൾ ആണെങ്കിൽ ആ ഭാഗം ഒന്ന് അമർത്തി പിടിച്ചാൽ വെള്ളം നഷ്ടപ്പെടുന്നത് തടയാം. ഓരോ തുള്ളി ജലവും പാഴാക്കരുത് എന്ന് നമുക്ക് അറിയുന്ന ഒരു കാര്യമാണ്. അതുകൊണ്ടുതന്നെ ജലത്തിൻറെ മൂല്യം മനസ്സിലാക്കി പൈപ്പുകളിലും മറ്റും ലീക്ക് ഉണ്ടാകുമ്പോൾ ഉടൻ തന്നെ അതിനുള്ള പരിഹാരം കണ്ടെത്തുക. കുടിവെള്ളം ലഭിക്കാതെ ബുദ്ധിമുട്ടുന്ന ഒട്ടേറെ ആളുകൾ നമുക്ക് ചുറ്റുമുണ്ട് അത് കൂടി നമ്മൾ മനസ്സിലാക്കേണ്ടതാണ്.