ഒരു വീടിൻറെ ഏറ്റവും പ്രധാനപ്പെട്ട ഭാഗമാണ് അടുക്കള. ആ വീട്ടിലേക്കുള്ള മുഴുവൻ പോസിറ്റീവ് ഊർജ്ജവും ലഭിക്കുന്നത് അടുക്കളയിൽ നിന്നാണ്. അതിനാൽ തന്നെ അടുക്കള എപ്പോഴും ശരിയായി ഇരിക്കേണ്ടതുണ്ട്. അടുക്കള ക്ലീൻ ആയി സൂക്ഷിക്കുന്നതിനുള്ള നല്ല ടിപ്പുകൾ ആണ് ഈ വീഡിയോയിലൂടെ പരിചയപ്പെടുത്തുന്നത്. അടുക്കളയുടെ കൗണ്ടർ ടോപ്പ് ഭാഗങ്ങളിൽ കൂടുതൽ പാത്രങ്ങൾ ഒന്നും വയ്ക്കാതെ.
അത്യാവശ്യം ഉള്ളത് മാത്രം സൂക്ഷിച്ചുകൊണ്ട് ബാക്കിയുള്ളവയെല്ലാം കബോർഡുകളിൽ വൃത്തിയായി സൂക്ഷിക്കാവുന്നതാണ്. അങ്ങനെ ചെയ്യുമ്പോൾ തന്നെ അടുക്കള നല്ല വൃത്തി ആയതായി നമുക്ക് തോന്നുന്നു. മിക്ക ആളുകളും ചെയ്യുന്ന ഒരു പ്രധാന തെറ്റാണ് പണികൾ മുഴുവനും കഴിഞ്ഞതിനു ശേഷം എല്ലാ പാത്രങ്ങളും കൂടി ഒന്നിച്ച് കഴുകുന്നത് അങ്ങനെ ചെയ്യുമ്പോൾ നമുക്ക് തന്നെ മടി തോന്നുന്നു.
അതുകൊണ്ടുതന്നെ ഇടയ്ക്കിടക്കായി കുറച്ചു കുറച്ചു പാത്രങ്ങൾ കഴക്കാവുന്നതാണ്. ഉപയോഗിക്കുന്ന പാത്രങ്ങൾ അപ്പോൾ തന്നെ കഴുകി വെക്കുന്നത് ഏറ്റവും ഉത്തമമായ രീതിയാണ്. അടുക്കളയിൽ ഉപയോഗത്തിനായി നമ്മൾ ഓരോ സാധനങ്ങളും എടുത്തതിനു ശേഷം പിന്നീടും സൂക്ഷിച്ചു വയ്ക്കുകയാണെങ്കിൽ അടുക്കള ഒതുക്കി വയ്ക്കുന്നതിനുള്ള സമയം ലാഭിക്കാം.
അതുപോലെ ഓരോ സമയവും പാചകം ചെയ്യുമ്പോൾ എടുത്ത സാധനങ്ങൾ അതുപോലെ സൂക്ഷിക്കുകയാണെങ്കിൽ കുറെ സമയം അതിലൂടെ ലാഭിക്കാം. നല്ല വൃത്തിയായി ഇരിക്കുകയും ചെയ്യുന്നു. അടുക്കളയിൽ നമ്മൾ ഉപയോഗിക്കുന്ന പഴങ്ങളുടെയും പച്ചക്കറികളുടെയും പേസ്റ്റുകൾ നേരിട്ട് തന്നെ കൗണ്ടർ ടോപ്പുകളിൽ ഇടാതെ മറ്റൊരു ബക്കറ്റിലേക്ക് മാറ്റിയതിനുശേഷം മാത്രം കളയാവുന്നതാണ്. കിച്ചനിൽ നമ്മൾ സ്ഥിരമായി ഉപയോഗിക്കുന്ന സാധനങ്ങൾ എല്ലാം കിട്ടുന്ന സ്ഥലത്ത് തന്നെ വയ്ക്കുക. കൂടുതൽ അറിവുകൾക്കായി വീഡിയോ ഒന്ന് കണ്ടു നോക്കുക.