മിക്സി ദിവസവും തുടച്ചു വൃത്തിയാക്കുക എന്നത് കുറച്ചു മടിയുള്ള ഒരു കാര്യം തന്നെയാണ്. പലരും അതിനായി ശ്രമിക്കാറില്ല എന്നതാണ് വാസ്തവം. നമ്മുടെ ആവശ്യത്തിന് ഉപയോഗിക്കുകയും അതിനുശേഷം അവ ശ്രദ്ധിക്കാതെ വിടുകയും ആണ് പതിവ്. എന്നാൽ പെട്ടെന്ന് കറ പിടിക്കുന്നതിനും പഴകുന്നതിനും ഇത് ഒരു കാരണമാകാം. ദിവസവും മിക്സി ക്ലീൻ ചെയ്യുവാൻ കഴിഞ്ഞില്ലെങ്കിൽ രണ്ടാഴ്ചയിൽ ഒരു പ്രാവശ്യം എങ്കിലും തുടച്ചു വൃത്തിയാക്കുവാൻ പ്രത്യേകം ശ്രദ്ധിക്കുക.
എന്നാൽ മിക്സിയുടെ ജാർ ആവശ്യം കഴിഞ്ഞു നമ്മൾ എപ്പോഴും കഴുകി വൃത്തിയാക്കി സൂക്ഷിക്കുന്നതാണ് എന്നിരുന്നാലും അതിൻറെ അടിഭാഗത്ത് നിറയെ അഴുക്കുകൾ കാണാറുണ്ട്. പലർക്കും അത് വൃത്തിയാക്കുവാൻ വളരെ മടിയാണ് എന്നാൽ ഈസിയായി വൃത്തിയാക്കി എടുക്കുന്നതിനുള്ള നല്ലൊരു വഴിയാണ് ഈ വീഡിയോയിലൂടെ പറയുന്നത്. മിക്സിയുടെ അടിഭാഗത്തും വശങ്ങളിലും ജോയിന്റുകളിലും എല്ലാം അഴുക്കുകൾ ഉണ്ടാകുന്നത് സാധാരണയാണ്.
ജാറ് ക്ലീൻ ചെയ്യുന്നതിനായി, ജാർ കമഴ്ത്തി വെച്ച് അതിലേക്ക് അഴുക്കിന്റെ അടിസ്ഥാനത്തിൽ ബേക്കിംഗ് സോഡ ചേർത്ത് കൊടുക്കുക, ഇനി അതിലേക്ക് അല്പം വിനാഗിരി കൂടി ചേർത്തു കൊടുക്കണം. ജാറിന്റെ എല്ലാ ഭാഗങ്ങളിലും മിശ്രിതം ആക്കി കൊടുക്കുക. 10 മിനിറ്റ് സമയം റസ്റ്റ് ചെയ്യാനായി വയ്ക്കേണ്ടത്. ജാറിന്റെ മറ്റു ഭാഗവും മിക്സിയുടെ ഭാഗങ്ങളും ക്ലീൻ ചെയ്യുന്നതിനായി ഒരു പേസ്റ്റ് തയ്യാറാക്കേണ്ടതുണ്ട്.
അതിനായി ഒരു ബൗളിൽ അല്പം ബേക്കിംഗ് സോഡ എടുക്കുക, അതിലേക്ക് കുറച്ചു വിനാഗിരിയും ഡിഷ് വാഷ് ലിക്വിഡ് കൂടി ചേർത്തു കൊടുക്കണം. ഇവ നന്നായി യോജിപ്പിച്ച് ഇളക്കി പേസ്റ്റ് രൂപത്തിൽ ആക്കി എടുക്കുക. മിക്സിയുടെ അഴുക്കുള്ള ഭാഗങ്ങളിൽ എല്ലാം ഒരു ചെറിയ ബ്രഷ് അല്ലെങ്കിൽ തുണി ഉപയോഗിച്ച് പേസ്റ്റ് തേച്ചുകൊടുക്കുക. കുറച്ചുസമയത്തിനുശേഷംകഴുകാവുന്നതാണ്. തുടർന്ന് അറിയുന്നതിനായി വീഡിയോ കാണൂ.