ബാത്റൂമിൽ നിന്നും സുഗന്ധം ഉണ്ടാവാൻ ഈ സൂത്രം ഒന്നു പ്രയോഗിച്ചു നോക്കൂ…

ബാത്റൂം ക്ലോസറ്റും വൃത്തിയാക്കിയെടുക്കുക എന്നത് പലർക്കും മടിയുള്ള ഒരു കാര്യമാണ്. ബാത്റൂമിൽ ഉള്ള ടൈലുകൾ വളരെ വേഗത്തിൽ തന്നെ കറ പിടിക്കുകയും അത് കഴുകി വൃത്തിയാക്കുക എന്നത് കുറച്ചു ബുദ്ധിമുട്ടുള്ള ഒരു കാര്യവുമാണ്. ക്ലോസറ്റ് ആണെങ്കിൽ ദിവസവും ക്ലീൻ ചെയ്തില്ലെങ്കിൽ അതിൽ നിന്നും ദുർഗന്ധം ഉണ്ടാവുകയും വേഗത്തിൽ കറ പിടിക്കുകയും ചെയ്യുന്നു.

ദിവസവും ജോലിക്ക് പോകുന്ന സ്ത്രീകൾക്ക് എന്നും ബാത്റൂം കഴുകാൻ കഴിയണമെന്നില്ല അത്തരക്കാർക്കുള്ള നല്ലൊരു കിടിലൻ ടെക്നിക്കാണ് ഈ വീഡിയോയിൽ പറയുന്നത്. ഓരോ പ്രാവശ്യവും ടോയ്‌ലറ്റ് യൂസ് ചെയ്യുന്ന സമയത്ത് അതിൽനിന്നും പ്രത്യേകം ദുർഗന്ധം വരാൻ സാധ്യതയുണ്ട് എന്നാൽ ഈ ഒരു സൂത്രം ചെയ്യുകയാണെങ്കിൽ എപ്പോഴും ക്ലോസറ്റ് കഴുകണം എന്നില്ല കൂടാതെ ബാത്റൂമിൽ നിന്നും സുഗന്ധം വരികയും ചെയ്യും.

ഇതിനായി നമ്മൾ ഉപയോഗിക്കുന്നത് ബേക്കിംഗ് സോഡയാണ്. വളരെയധികം ഉപകാരപ്രദമായ ഒരു വസ്തുവാണ് ഇത്. പല ആവശ്യങ്ങൾക്കായും ഇത് ഉപയോഗിക്കുന്നത് കൊണ്ട് തന്നെ ഒട്ടുമിക്ക വീടുകളിലും ബേക്കിംഗ് സോഡ ഉണ്ടാവും. വസ്തുക്കളിലെ കറ കളയുന്നതിനും ദുർഗന്ധത്തെ വലിച്ചെടുക്കുന്നതിനും ഒരു പ്രത്യേക കഴിവ് ഇതിനുണ്ട്. ബേക്കിംഗ് സോഡയാണ് നമ്മൾ ഫ്രഷ് ടാങ്കിലേക്ക് ഇടുവാൻ പോകുന്നത്.

ഫെഷ് ടാങ്കിന്റെ അടപ്പ് തുറന്നു അതിലേക്ക് ഒരു ടീസ്പൂൺ ബേക്കിംഗ് സോഡയും മൂന്ന് ടീസ്പൂൺ അളവിൽ വിനാഗിരി കൂടി ചേർത്തു കൊടുക്കുക. ഒരു ദിവസം മുഴുവനും നല്ലൊരു സ്മെല്ലും ക്ലോസറ്റ് വൃത്തി ആയിരിക്കുകയും ചെയ്യുന്നു. ദിവസവും ബാത്റൂം ക്ലീൻ ചെയ്യാൻ കഴിയാത്തവർക്ക് ഈ രീതി ഉപയോഗിക്കാവുന്നതാണ്. കൂടുതൽ വിവരങ്ങൾക്കായി വീഡിയോ കാണുക.