ജനലുകളും വാതിലുകളും ഒറ്റ നിമിഷത്തിൽ ക്ലീൻ ചെയ്യാൻ ഈ സൂത്രം അറിഞ്ഞാൽ മതി…

വീട്ടിലെ ജനാലുകളും വാതിലുകളും ക്ലീൻ ചെയ്യുക എന്നത് നമുക്ക് മടിയുള്ള ഒരു കാര്യമാണ്. കുറച്ചു ദിവസങ്ങൾ ക്ലീൻ ചെയ്യാതെ ഇരുന്നാൽ ആകെ പൊടിപിടിച്ച് ചിലന്തിവലകൾ കൂടുകൂട്ടി വൃത്തികേടായി മാറിയിരിക്കും. വളരെ എളുപ്പത്തിൽ ജനലുകളും വാതിലുകളും ഗ്ലാസുകളും ക്ലീൻ ചെയ്യാനുള്ള നല്ലൊരു കിടിലൻ ടിപ്പാണ് ഈ വീഡിയോയിലൂടെ പറയുന്നത്. മടുപ്പില്ലാതെ തന്നെ തുടച്ചു വൃത്തിയാക്കാനുള്ള സൂത്രം എന്താണെന്ന് മനസ്സിലാക്കാം.

ഒരു പാത്രത്തിൽ കുറച്ചു വെള്ളം എടുക്കുക അതിലേക്ക് കുറച്ചു സോപ്പ് പൊടി ചേർത്തു കൊടുക്കണം. നമ്മൾ വീട്ടിൽ ഉപയോഗിക്കുന്ന ഏതുതരം സോപ്പിപൊടിയാണെങ്കിലും ഇതിനായി ഉപയോഗിക്കാവുന്നതാണ്. പിന്നീട് വെള്ളത്തിലേക്ക് കുറച്ചു ബേക്കിംഗ് സോഡ കൂടി ചേർത്തു കൊടുക്കുക. അഴുക്ക് കളയാനും ദുർഗന്ധം ഇല്ലാതാക്കാനും ബേക്കിംഗ് സോഡാ എന്ന സോഡാ പൊടി വളരെ ഉപകാരപ്രദമാണ്.

ഇവർ രണ്ടും നന്നായി യോജിപ്പിച്ചതിനു ശേഷം കോട്ടൺന്റെ ഒരു സോഫ്റ്റ് തുണി എടുക്കുക ആ വെള്ളത്തിൽ മുക്കി പിഴിഞ്ഞ് ജനലുകളും വാതിലുകളും തുടയ്ക്കാവുന്നതാണ്. ബേക്കിംഗ് സോഡ ചേർക്കുന്നത് കൊണ്ട് പൂപ്പല് പിടിച്ച മണം മാറിക്കിട്ടും. മാസത്തിൽ ഒരു തവണ ഇങ്ങനെ ക്ലീൻ ചെയ്താൽ പിന്നീട് ആഴ്ചയിലോ രണ്ടാഴ്ചയിലോ വെറുതെ പൊടി തട്ടി കളഞ്ഞാൽ മതിയാകും.

ഉരച്ചു ബുദ്ധിമുട്ടാതെ തന്നെ വളരെ ഈസിയായി ജനലുകളും വാതിലുകളും ക്ലീൻ ചെയ്ത് എടുക്കാവുന്നതാണ്. വിൻഡോ ഗ്ലാസുകൾ ക്ലീൻ ചെയ്യുന്നതിന് പുതിയ വെള്ളം എടുത്ത് അതിലേക്ക് ഈ രണ്ട് ചേരുവകൾ ചേർത്ത് ഉപയോഗിക്കാം. ദൈനംദിന ജീവിതത്തിൽ ഉപകാരപ്രദമാകുന്ന ഒരുപാട് അറിവുകൾ ഈ ചാനലിലെ വീഡിയോയിലൂടെ ലഭിക്കുന്നു. കൂടുതൽ അറിവുകൾക്കായി വീഡിയോ കാണുക.