ബ്രഷ് കൊണ്ട് ഉരക്കാതെ തന്നെ ക്ലോസറ്റും ടൈലും എല്ലാം പുതു പുത്തൻ ആക്കാം, കിടിലൻ ടെക്നിക്ക്👌

ബാത്റൂമിലെ ടൈലും ക്ലോസറ്റും എല്ലാം കഴുകുവാൻ നമുക്കെല്ലാവർക്കും മടിയാണ്. എന്നാൽ ഇനി കറ പിടിച്ച ടൈലുകളും ക്ലോസറ്റും നിമിഷങ്ങൾക്കുള്ളിൽ കഴുകി വൃത്തിയാക്കാം. ഇനി ഉരച്ച് ബുദ്ധിമുട്ടാതെ തന്നെ ടൈലുകൾ, ക്ലോസറ്റ്, സിങ്ക്, വാഷ്ബേസിൻ തുടങ്ങിയവയെല്ലാം പുതുപുത്തൻ ആക്കി മാറ്റാനുള്ള നല്ലൊരു ടെക്നിക്കാണ് ഈ വീഡിയോയിലൂടെ പരിചയപ്പെടുത്തുന്നത്.

ക്ലോസെറ്റ് ഉരച്ചു കഴുകാതെ തന്നെ ഓരോ യൂസിലും താനേ വൃത്തിയാവുന്ന ടിപ്പ് എന്താണെന്ന് നോക്കാം. അതിനായി ഒരു ചെറിയ കഷണം പേപ്പർ എടുത്ത് അതിലേക്ക് കുറച്ച് ബേക്കിംഗ് സോഡാ ഉപ്പ് സോപ്പ് ചെറിയ പീസുകൾ ആക്കി മുറിച്ചത് തുടങ്ങിയവയെല്ലാം ഇട്ടുകൊടുക്കുക. അലുമിനിയം ഫോയിൽ എടുത്ത് ഈ പേപ്പർ ഇതിനകത്തു വെച്ച് മടക്കി ഒരു നൂലുകൊണ്ട് കെട്ടിക്കൊടുക്കണം. അലുമിനിയം ഫോയിലിൽ ചെറിയ ഹോളുകൾ ഇട്ടു കൊടുക്കുക.

ബേക്കിംഗ് സോഡയും ഉപ്പും വളരെ നല്ല അണുനാശിനികളും ക്ലീനിങ് ഏജന്റുകളും ആണ്. ഇത് ഫ്രഷ് ടാങ്കിൽ ഇടുന്നത് മൂലം ഓരോ യൂസിലും ക്ലോസെറ്റ് നല്ല വൃത്തിയായി കിട്ടും. യാതൊരു കറയും പിടിക്കാതെ ക്ലോസറ്റ് എന്നും പുതുപുത്തൻ ആക്കി സൂക്ഷിക്കുവാൻ സഹായകമായ നല്ലൊരു വഴി കൂടിയാണിത്. ടാപ്പുകളും, സിങ്കും, ടൈലും എല്ലാം ക്ലീൻ ആക്കുവാൻ നമ്മൾ ഉപയോഗിച്ചതിനു ശേഷം.

ബാക്കിവരുന്ന ദോശ മാവിൽ കുറച്ച് ഉപ്പു കൂടി ചേർത്ത് അവയിൽ എല്ലാം തേച്ചുപിടിപ്പിക്കുക. കുറച്ച് സമയത്തിനുശേഷം കഴുകി കളയാവുന്നതാണ്. നമ്മൾ ആവശ്യമില്ലാതെ കളയുന്ന പുളിച്ച ദോഷം ആവും ഇതിനായി ഉപയോഗിക്കാം. ബ്രഷ് കൊണ്ട് ഉരച്ച് ബുദ്ധിമുട്ടാതെ തന്നെ കറ പിടിച്ച ഇത്തരം വസ്തുക്കൾ വേഗത്തിൽ ക്ലീൻ ചെയ്ത് എടുക്കാൻ സാധിക്കും.