നിങ്ങൾ ഇതുവരെ ഈ ടിപ്പുകൾ അറിഞ്ഞില്ലേ! ഒരൊറ്റ പ്രാവശ്യം ചെയ്തു നോക്കൂ…

എന്നും നമുക്ക് ഫ്രിഡ്ജ് ക്ലീൻ ചെയ്യാൻ സാധിക്കണം എന്നില്ല. ക്ലീൻ ചെയ്യാതെ തന്നെ എന്നും ഫ്രഷ് ആയിരിക്കുന്നതിനുള്ള നല്ലൊരു ടിപ്പാണ് ഈ വീഡിയോയിലൂടെ പരിചയപ്പെടുത്തുന്നത്. ഇനി ഫ്രിഡ്ജിൽ കറിയോ പാലോ എന്തുതന്നെ വീണാലും ടെൻഷൻ അടിക്കേണ്ട ആവശ്യമില്ല. അതിൽ നിന്നുള്ള ദുർഗന്ധവും കറയും ഒന്നും ഫ്രിഡ്ജിൽ ആവാതിരിക്കാൻ ഉള്ള ചില ടിപ്പുകൾ ഇതിൽ പറയുന്നുണ്ട്.

അതുപോലെതന്നെ ദൈനംദിന ജീവിതത്തിൽ നിങ്ങൾക്ക് ഉപകാരപ്രദമായ ഒത്തിരി കാര്യങ്ങളും ഈ വീഡിയോയിലൂടെ പരിചയപ്പെടുത്തുന്നു. പലപ്പോഴും നമ്മുടെ കൈതട്ടി വെളിച്ചെണ്ണയോ മറ്റേതെങ്കിലും എണ്ണകളും തറയിൽ വീഴാറുണ്ട്. നമ്മൾ എത്രയൊക്കെ തുടച്ചാലും അതിൻറെ മെഴുക്കു പൂർണമായും പോവുകയുമില്ല. ആ എണ്ണയിലേക്ക് കുറച്ചു ഗോതമ്പ് പൊടി ഇട്ടു കൊടുക്കുക, പൊടി വെളിച്ചെണ്ണ വലിച്ചെടുത്തു ആ ഭാഗത്തെ മെഴുക്ക് പൂർണ്ണമായും മാറും.

ഒട്ടും തന്നെ മെഴുക്കുണ്ടാവുകയുമില്ല ആരും തന്നെ വീഴുമെന്ന് ഭയവും വേണ്ട. വീട്ടിൽ കുട്ടികളുള്ളവർ ആണെങ്കിൽ ഉറപ്പായും നമ്മൾ ടൊമാറ്റോ സോസ് വാങ്ങിക്കാറുണ്ടാവും. ഉപയോഗിച്ചതിനു ശേഷം പിന്നെയും ആ ബോട്ടിലിൽ കുറച്ചുകൂടി സോസ് ബാക്കിയുണ്ടാവും. അതിലേക്ക് കുറച്ചു വെള്ളം കൂടി ചേർത്തു കൊടുത്ത് നന്നായി ഷേക്ക് ചെയ്യുക.

നമ്മൾ സ്ഥിരമായി ഉപയോഗിക്കുന്ന ആഭരണങ്ങളിൽ നിറയെ ചളി ഉണ്ടാകും അത് കളയാനുള്ള നല്ലൊരു വഴിയാണ് ആഭരണങ്ങൾ അതിലേക്ക് ഇട്ടുകൊടുക്കുക. ഡെയിലി യൂസിങ് ചെയ്യുന്ന ആഭരണങ്ങൾ ഇതുപോലെ ചെയ്താൽ അതിലെ അഴുക്ക് എല്ലാം പോയി പുതു പുത്തനായി മാറും. ഫ്രിഡ്ജ് ക്ലീൻ ചെയ്യാതെ തന്നെ പുതു പുത്തൻ ആയിരിക്കുവാൻ എന്ത് ചെയ്യണമെന്ന് അറിയുന്നതിനായി വീഡിയോ മുഴുവനായും കണ്ടു നോക്കുക.