എത്ര പഴകിയ തലയണയും പുതിയത് പോലെ ആക്കാൻ ഇനി യാതൊരു ബുദ്ധിമുട്ടുമില്ല! കിടിലൻ ടിപ്പ്…

തലയിണ വൃത്തിയാക്കി എടുക്കുക എന്നത് ഒത്തിരി പ്രയാസമുള്ള ഒരു കാര്യമാണ്. അതുകൊണ്ടുതന്നെ ആവും മിക്ക ആളുകളും ഇതിനായി ശ്രമിക്കാത്തത്. എന്നാൽ വളരെ എളുപ്പത്തിൽ തന്നെ പില്ലോ ക്ലീൻ ചെയ്യാനുള്ള നല്ലൊരു ടിപ്പാണ് ഈ വീഡിയോയിലൂടെ പറയുന്നത്. ആർക്കും യാതൊരു ബുദ്ധിമുട്ടുമില്ലാതെ വേഗത്തിൽ ഇവ ചെയ്യാൻ സാധിക്കും. നിങ്ങളുടെ വീട്ടിലുള്ള എത്ര പഴകിയ പില്ലൊയും പുതു പുത്തൻ ആക്കി മാറ്റാൻ ഈ രീതി ഉപയോഗിക്കാവുന്നതാണ്.

തലയിണ മടക്കിവെച്ച് കഴിഞ്ഞാൽ കൊള്ളുന്ന രീതിയിലുള്ള ഒരു പാത്രം എടുക്കുക, അല്ലെങ്കിൽ ഒരു വലിയ ബക്കറ്റ് എടുത്താലും മതിയാകും. നല്ല ചൂടുള്ള വെള്ളം പാത്രത്തിലേക്ക് ഒഴിച്ച് കൊടുക്കണം, ഇനി അതിലേക്ക് നിങ്ങൾ വീട്ടിൽ ഉപയോഗിക്കുന്ന ഏതുതരത്തിലുള്ള സോപ്പ് പൊടിയും ഇട്ടുകൊടുക്കാവുന്നതാണ്. അതിലേക്ക് ഒരു ടീസ്പൂൺ അളവിൽ ബേക്കിംഗ് സോഡ കൂടി ചേർത്തു കൊടുക്കണം.

ഇവ രണ്ടും നന്നായി മിക്സ് ചെയ്തു കൊടുക്കുക. അതിലേക്കായി വൃത്തിയാക്കേണ്ട തലയിണ മുക്കി വയ്ക്കുക. അത് മുഴുവനായും മുങ്ങിക്കിടക്കുന്ന രീതിയിൽ ആകണം വയ്ക്കേണ്ടത്. വെള്ളം പോരാതെ വരുമ്പോൾ കുറച്ചുകൂടി ചൂടുവെള്ളം ഒഴിച്ചു കൊടുക്കുക. അരമണിക്കൂറിനു ശേഷം തലയണ എടുത്ത് കൈകൾ കൊണ്ട് വൃത്തിയാക്കുക അല്ലെങ്കിൽ വാഷിംഗ് മെഷീൻ ഉപയോഗിച്ച് വൃത്തിയാക്കിയാലും മതിയാകും.

അതിനുശേഷം നല്ല വെയിലത്ത് വെച്ച് ഉണക്കിയെടുക്കാവുന്നതാണ്. നന്നായി ഉണങ്ങിയതിനു ശേഷം മാത്രം തലയണ ഉപയോഗിക്കുക. വളരെ എളുപ്പത്തിൽ ആർക്കുവേണമെങ്കിലും എത്ര പഴകിയ തലയണകളും പുതുപുത്തൻ ആക്കി മാറ്റാനുള്ള നല്ലൊരു ടിപ്പാണ് ഈ വീഡിയോയിലൂടെ പരിചയപ്പെടുത്തിയിരിക്കുന്നത്. കൂടുതൽ ടിപ്പുകൾ അറിയുന്നതിനായി വീഡിയോ മുഴുവനായും കണ്ടു നോക്കൂ.