നിമിഷങ്ങൾക്കുള്ളിൽ മിക്സി പുതുപുത്തൻ ആക്കാൻ ഒരു കിടിലൻ ടിപ്പ് , ആരും ഞെട്ടിപ്പോകും😱

മിക്സിയില്ലാത്ത വീടുകൾ വളരെ ചുരുക്കം ആയിരിക്കും. എന്നാൽ ദിവസവും മിക്സി വൃത്തിയാക്കുന്നവർ കുറവായിരിക്കാനാണ് സാധ്യത. തുടർച്ചയായി കുറച്ചു ദിവസങ്ങൾ മിക്സി ക്ലീൻ ചെയ്യാതിരിക്കുമ്പോൾ അതിൽ കറ പിടിക്കാനും അഴുക്കുനിറയാനും സാധ്യതയുണ്ട്. മിക്സിയുടെ മുകളിലെ ഭാഗങ്ങളിലും ഇടുങ്ങിയ ഭാഗങ്ങളിലും എല്ലാം ഒത്തിരി അഴുക്കുകൾ ഉണ്ടാകും അവ വൃത്തിയാക്കി എടുക്കാനും കുറച്ചു ബുദ്ധിമുട്ടാണ്.

എന്നാൽ വളരെ ഈസിയായി മിക്സി ക്ലീൻ ചെയ്ത് എടുക്കാനുള്ള നല്ലൊരു ടിപ്പാണ് ഈ വീഡിയോയിലൂടെ പറയുന്നത്. പഴകിയ മിക്സി പോലും പുതുപുത്തനായി മാറ്റാനുള്ള വഴി ഈ വീഡിയോയിലൂടെ വിശദീകരിക്കുന്നു. ക്ലീൻ ചെയ്യുന്നതിനു മുൻപ് മിക്സിയുടെ സ്വിച്ച് ഓഫ് ചെയ്തു പ്ലഗ്ഗ് ഊരി എടുക്കുക. യാതൊരു കാരണവശാലും മിക്സി ഓഫ് ചെയ്യാതെ ക്ലീൻ ചെയ്യാൻ പാടുള്ളതല്ല അതു വളരെ അപകടം ആണ്.

മിക്സിയുടെ അഴുക്കുള്ള ഭാഗങ്ങളിൽ ബേക്കിംഗ് സോഡ ഇട്ടു കൊടുത്ത് അതിലേക്ക് ആവശ്യത്തിന് ഡിഷ് വാഷ് ലിക്വിഡ് കൂടി ചേർത്തു കൊടുക്കണം. നിങ്ങളുടെ കയ്യിലുള്ള ഏത് ഡിഷ് വാഷും ഇതിനായി ഉപയോഗിക്കാവുന്നതാണ്. മിക്സിയിൽ ഉണ്ടാകുന്ന മെഴുക്കു പോകാനാണ് പ്രധാനമായും ഡിഷ് വാഷ് ഉപയോഗിക്കുന്നത്. അതിലേക്ക് ചെറുനാരങ്ങയുടെ നീര് കൂടി പിഴിഞ്ഞ് ഒഴിക്കേണ്ടതുണ്ട്.

ഇവയെല്ലാം കൂടി യോജിപ്പിച്ചു വെച്ച് മാക്സിമം 10 മിനിറ്റ് അനങ്ങാതെ വയ്ക്കുക. മിക്സിയുടെ പുറമേയുള്ള അഴുക്കുകൾ മാറ്റുന്നതിനും ഈ ലിക്വിഡ് തന്നെ ഉപയോഗിക്കാവുന്നതാണ്. മുറിച്ച് വെച്ചിട്ടുള്ള ചെറുനാരങ്ങയുടെ തൊലി കൊണ്ടുതന്നെ മിക്സി മുഴുവനായും ഈ ലിക്വിഡ് തേച്ച് പിടിപ്പിക്കുക. ഒരിക്കലും വെള്ളം ഉപയോഗിച്ച് കഴുകരുത് തുണി ഉപയോഗിച്ച് വേണം തുടച്ചു മാറ്റുവാൻ. കൂടുതൽ അറിയുന്നതിനായി വീഡിയോ കാണുക.