സവാളയിൽ കാണുന്ന ഈ വിഷ വസ്തു കളയുക അല്ലെങ്കിൽ ക്യാൻസർ വരെ ഉണ്ടാകാം…

ഒട്ടുമിക്ക ഭക്ഷണപദാർത്ഥങ്ങളിലെയും പ്രധാന ഘടകം ആയി മാറിക്കൊണ്ടിരിക്കുന്നു സവാള. ഈ ഭക്ഷ്യവസ്തു ഇല്ലാത്ത അടുക്കളകൾ ഉണ്ടാവുകയില്ല. നിത്യജീവിതത്തിൽ അത്രയധികം പ്രാധാന്യം സവാളയ്ക്ക് ഇന്നുണ്ട്. നമ്മൾ സവാള വാങ്ങിക്കുന്ന സമയത്ത് ചില കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട്. സവാളയിൽ കറുപ്പ് നിറത്തിലുള്ള പൂപ്പൽ പോലുള്ള അടയാളങ്ങൾ നമ്മൾ കാണാറുണ്ട്.

ഇത് ഒരുതരം ഫംഗസ് ആണ്, ഇത് ശരീരത്തിലേക്ക് എത്തുന്നത് വളരെയധികം ദോഷമാണ് പല ആരോഗ്യപ്രശ്നങ്ങൾക്കും കാരണമാകുന്നു. ക്യാൻസർ ഉൾപ്പെടെയുള്ള മാരകരോഗങ്ങൾക്കും ഈ ഫംഗസ് കാരണമാകാം. അതുകൊണ്ടുതന്നെ സവാള വാങ്ങിച്ചു തൊലി കളയുമ്പോൾ ഈ ഫംഗസ് ഉണ്ടോ എന്ന് നമ്മൾ പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്. തൊലി കളഞ്ഞതിനുശേഷം നന്നായി വെള്ളം ഉപയോഗിച്ച് കഴുകി വൃത്തിയാക്കേണ്ടത് ഉണ്ട് അതിനുശേഷം മാത്രം ഉപയോഗിക്കുക.

സവാള കട്ട് ചെയ്യുമ്പോൾ നമ്മൾ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളുമുണ്ട്. സവാളയുടെ മുകളിലുള്ള കട്ടിയുള്ള ഭാഗം ആദ്യം തന്നെ കട്ട് ചെയ്ത് മാറ്റേണ്ടതുണ്ട് അതിനുശേഷം മാത്രം സവാള മുറിക്കുക. ഭക്ഷണത്തിന് ശേഷം പലരും സവാള കഴിക്കുന്നതായി കാണാം അതിൻറെ പ്രധാന കാരണം ദഹനം മെച്ചപ്പെടുത്തുന്നതിനും അണുബാധ തടയുന്നതിനും ആണ്. നിരവധി ആരോഗ്യഗുണങ്ങൾ നിറഞ്ഞതാണ് സവാള.

സന്ധിവാതം ശരീരത്തിൽ ഉണ്ടാകുന്ന നീർക്കെട്ട് ഇവയെല്ലാം മാറ്റുന്നതിനും സവാളയ്ക്ക് കഴിയുന്നു. സവാള കടുകെണ്ണയിൽ വറുത്തെടുത്ത് തൈലം രൂപത്തിലാക്കി നീർക്കെട്ടും വീക്കവും ഉള്ള ഭാഗങ്ങളിൽ പുരട്ടിയാൽ ഉടൻ തന്നെ അതിൽ നിന്നും ആശ്വാസം ലഭിക്കും. സന്ധിവേദനയ്ക്കും നല്ലൊരു പരിഹാരമായി ഇത് കണക്കാക്കുന്നു. ഭക്ഷണത്തിനുശേഷം സവാളയുടെ ഇല ചവച്ചരച്ച് തിന്നുന്നത് വായ്നാറ്റം ഒഴിവാക്കുവാൻ സഹായിക്കുന്നു. കൂടുതൽ അറിയുന്നതിനായി വീഡിയോ മുഴുവനായും കാണുക.