ഹൈന്ദവ വിശ്വാസ പ്രകാരം സമ്പത്തിന്റെയും ഐശ്വര്യത്തെയും ദേവിയാണ് ലക്ഷ്മി ദേവി. ഏതെല്ലാം വീടുകളിൽ ലക്ഷ്മി ദേവി വസിക്കുന്നുവോ അവിടെയൊന്നും ആഹാരത്തിനും ധനത്തിനും യാതൊരു കുറവും ഉണ്ടാവുകയില്ല. ലക്ഷ്മി ദേവി ഒരു വീട്ടിൽ വരുന്നതിനു മുൻപ് ചില ലക്ഷണങ്ങൾ കാണിക്കുന്നു അതിനെ കുറിച്ചാണ് വിശദമായി ഈ വീഡിയോയിലൂടെ പരാമർശിക്കുന്നത്. ലക്ഷ്മി ദേവിയുടെ വാഹനമായി മൂങ്ങയെ കണക്കാക്കുന്നു.
അതുകൊണ്ടുതന്നെ വീടിൻറെ പരിസരത്തായി മൂങ്ങയെ നമ്മൾ കാണുകയാണെങ്കിൽ അത് നല്ല കാലം വരുന്നതിന്റെ സൂചനയായി കണക്കാക്കുന്നു. എന്നാൽ മൂങ്ങ രാത്രി കാലം വരുന്നതിൽ ദോഷമായി കണക്കാക്കുന്നു. നാം ഏവർക്കും വിശപ്പ് സ്വാഭാവികമാണ്, വീടുകളിൽ ആഹാരം ധാരാളമായി ഉണ്ടെങ്കിലും ആ വീട്ടിലെ ആളുകൾക്ക് കുറച്ചു ആഹാരം കഴിക്കുമ്പോഴേക്കും വയറു നിറയുകയും മാംസാഹാരങ്ങൾക്ക് പകരം.
പച്ചക്കറികളും പഴങ്ങളും കഴിക്കാനുള്ള ആഗ്രഹം ഉണ്ടാവുകയും ചെയ്യുന്നത് ലക്ഷ്മി ദേവി വീടുകളിൽ വരുന്നതിന്റെ സൂചനയായി പറയപ്പെടുന്നു. ഹിന്ദു വിശ്വാസപ്രകാരം ഒരു ദൈവീക വസ്തുവായി ശംഖിനെ പറയപ്പെടുന്നു. അതിനാൽ തന്നെ ശംഖ് മുഴക്കുന്നത് ഐശ്വര്യപൂർണ്ണമായി കണക്കാക്കുന്നു. രാവിലെ ശംഖ് മുഴങ്ങുന്നതായി കേൾക്കുന്നത് ലക്ഷ്മി ദേവി വരുന്നതിന്റെ ലക്ഷണമാണ്.
ഇത് കേൾക്കുന്നവർക്ക് നല്ല കാലം വരുന്നു എന്ന് വിശ്വസിക്കാം. നമുക്ക് ചുറ്റും കൂടുതലായി പച്ച നിറം കണ്ടു തുടങ്ങിയാൽ ലക്ഷ്മി ദേവി വരുന്നതിന്റെ സൂചന ആകുന്നു. അതിനാൽ തന്നെ ഇങ്ങനെ പച്ച നിറം കാണുന്നത് ശുഭകരമാണ്. രാവിലെ കരിമ്പ് കാണുന്നത് ശുഭലക്ഷണമാണ്. രാവിലെ നമ്മൾ പുറത്തേക്ക് ഇറങ്ങുമ്പോൾ കരിമ്പ് കാണാൻ ഇടയായാൽ അവരുടെ ജീവിതത്തിലേക്ക് നല്ലകാലം വരുന്നതിന്റെ ലക്ഷണമായി കണക്കാക്കാം. തുടർന്ന് അറിയുന്നതിന് വീഡിയോ കാണുക.