എത്ര പഴകിയ മിക്സിയും ഇനി പുതുപുത്തൻ ആക്കാൻ ഈ ലിക്വിഡ് മതി…

ഇന്നത്തെ കാലഘട്ടത്തിൽ മിക്സി ഉപയോഗിക്കാത്ത വീടുകൾ ഉണ്ടാവുകയില്ല എന്ന് വേണം ചുരുക്കത്തിൽ പറയുവാൻ. ഇന്ന് എല്ലാവരും ഉപയോഗിക്കുന്ന ഒന്നാണ് മിക്സി. അരയ്ക്കാനും പൊടിക്കാനും ചതയ്ക്കാനും ഉള്ള മിക്സിയുടെ ഉപയോഗം വീട്ടമ്മമാർക്ക് വളരെ ഉപകാരപ്രദമാകുന്നു. എത്ര കാലം വേണമെങ്കിലും കേടുപാടുകൾ കൂടാതെ മിക്സി ഉപയോഗിക്കാനുള്ള നല്ല ടിപ്പുകൾ ആണ് ഈ വീഡിയോയിലൂടെ പരിചയപ്പെടുത്തുന്നത്.

ദൈനംദിന ആവശ്യങ്ങൾക്കായി മിക്സി ഉപയോഗിക്കുമ്പോൾ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളും പറയുന്നു. എത്ര പഴയ മിക്സി ആണെങ്കിലും നിമിഷങ്ങൾക്കുള്ളിൽ തന്നെ അത് പുത്തൻ പുതിയതാക്കി മാറ്റിയെടുക്കുവാൻ സാധിക്കും. വളരെ വേഗത്തിൽ തന്നെ മിക്സി ക്ലീൻ ചെയ്ത് എടുക്കാൻ ഉള്ള ലിക്വിഡുകൾ തയ്യാറാക്കാനുള്ള നല്ല ടിപ്പുകളും ഈ വീഡിയോയിൽ ഉൾപ്പെടുത്തിയിരിക്കുന്നു.

ഒരു ബൗൾ എടുത്ത് അല്പം കോൾഗേറ്റ് ടൂത്ത്പേസ്റ്റ് ചേർത്തു കൊടുക്കുക. ഒരു ചെറുനാരങ്ങയുടെ പകുതി നീര് അതിലേക്ക് പിഴിഞ്ഞുകൊടുക്കണം. ഒരു സ്പൂൺ ഓളം വിം ലിക്വിഡ് കൂടി അതിലേക്ക് ചേർത്ത് കൊടുക്കണം. ഇവയെല്ലാം കൂടി നന്നായി മിക്സ് ചെയ്തെടുക്കുക. ഈ ഒരു ലിക്വിഡ് ഉപയോഗിച്ചാണ് നമ്മൾ മിക്സി ക്ലീൻ ചെയ്യുന്നത്.

കോട്ടൺന്റെ ഒരു തുണിയെടുത്ത് അതിലേക്ക് അൽപ്പം ഈ ലിക്വിഡ് കൂടി ചേർത്ത് കൊടുത്ത് മിക്സിയുടെ അഴുക്കുള്ള ഭാഗങ്ങളിൽ ഈ തുണി ഉപയോഗിച്ച് തുടച്ച് കൊടുക്കുക. മിക്സിയുടെ ചെറിയ ഗ്യാപ്പ് ഉള്ള ഭാഗങ്ങളിൽ എല്ലാം ഈ ലിക്വിട്ടൊന്ന് തൊട്ടു കൊടുക്കുക. എപ്പോഴും ശ്രദ്ധിക്കേണ്ട ഒരു കാര്യം മിക്സി ക്ലീൻ ചെയ്യുമ്പോൾ സോഫ്റ്റ് ആയിട്ടുള്ള തുണികളാണ് ഉപയോഗിക്കേണ്ടത്. കൂടുതൽ ടിപ്പുകൾ അറിയുന്നതിനായി വീഡിയോ മുഴുവനായും കണ്ടു നോക്കുക.