വെള്ള വസ്ത്രങ്ങളിൽ നമ്മൾ ഉപയോഗിച്ചിരുന്ന ഒന്നായിരുന്നു ഉജാല. എന്നാൽ അത് ഉപയോഗിച്ച് കറപിടിച്ച ടോയ്ലറ്റും വാഷ്ബേസിനും ടൈൽസും എല്ലാം തൂവെള്ള ആക്കി മാറ്റാൻ സാധിക്കും. അതിനെക്കുറിച്ചാണ് ഈ വീഡിയോയിൽ വിശദമായി പറയുന്നത്. വീട്ടിൽ നമ്മൾ സ്ഥിരമായി ഉപയോഗിക്കുന്ന സാധനങ്ങൾ നിമിഷനേരം കൊണ്ടുതന്നെ വൃത്തിആക്കാൻ പറ്റുന്ന ഒരു കിടിലൻ ടിപ്പ് ആണിത്.
ആദ്യമായി നമുക്ക് ഒരു ലിക്വിഡ് തയ്യാറാക്കി എടുക്കണം അതിനായി അടുപ്പിൽ ഒരു പാത്രം വെച്ച് അതിലേക്ക് രണ്ട് കപ്പോളം വെള്ളം ഒഴിച്ചു കൊടുക്കുക. വെള്ളം നന്നായി തിളച്ചു വരുമ്പോൾ നാരങ്ങയുടെ തൊലി അതിലേക്ക് ചേർത്ത് കൊടുക്കണം. ചൂടോടെ തന്നെ അത് അരിച്ചെടുക്കുക. അതിലേക്ക് കുറച്ചു ഷാമ്പു കൂടി ചേർത്തു കൊടുക്കണം ഏത് ഷാംപൂ വേണമെങ്കിലും ചേർക്കാവുന്നതാണ്.
ആ ചൂട് വെള്ളത്തിലേക്ക് മൂന്നു സ്പൂൺ ഉജാല കൂടി ചേർത്ത് നന്നായി മിക്സ് ചെയ്ത് എടുക്കുക. ചെറുനാരങ്ങയ്ക്ക് പകരം വിനാഗിരി ചേർത്ത് മിക്സ് ചെയ്താലും മതിയാകും. നമ്മൾ സ്ഥിരമായി ഉപയോഗിക്കുന്ന സെറാമിക്കിന്റെ കപ്പുകൾ എല്ലാം നിറംമങ്ങിയതായി കാണപ്പെടാം. അത്തരത്തിലുള്ള കപ്പുകൾ വൃത്തിയാക്കാൻ ആയി കുറച്ചു സമയം ഈ വെള്ളത്തിലേക്ക് മുക്കി വയ്ക്കുക.
അഞ്ചു മിനിറ്റിനു ശേഷം ഉരച്ച് കഴുകാതെ തന്നെ അവ നല്ലോണം വൃത്തിയായി കാണാം. സ്റ്റീൽ പ്ലേറ്റുകളും കപ്പുകളും എല്ലാം തന്നെ ഇത്തരത്തിൽ വൃത്തിയാക്കി എടുക്കാവുന്നതാണ്. വെള്ള നിറത്തിലുള്ള സോക്സ് വൃത്തിയാക്കി എടുക്കുക എന്നത് വളരെ ബുദ്ധിമുട്ടുള്ള ഒരു ജോലിയാണ് എന്നാൽ അതിനായി നമുക്ക് ഈ ലിക്വിഡ് ഉപയോഗിക്കാം. കൂടുതൽ ടിപ്പുകൾ അറിയുന്നതിനായി വീഡിയോ മുഴുവനായും കണ്ടു നോക്കുക.