ശരീരത്തിന് വളരെ അത്യാവശ്യമായ ഒന്നാണ് വെള്ളം. നിശ്ചിത അളവിൽ ശരീരത്തിൽ ജലാംശം ഇല്ലെങ്കിൽ ജീവൻ നിലനിർത്തുവാൻ സാധിക്കുകയില്ല. ദാഹം ശമിപ്പിക്കുന്നതിന് വേണ്ടിയാണ് നാം പലപ്പോഴും വെള്ളം കുടിക്കുന്നത്. എന്നാൽ ഇടവേളകളിൽ സമയം കണ്ടെത്തി നാം ഇത് ചെയ്യുന്നത് വളരെ കുറവായിരിക്കും. ഇടയ്ക്കിടയ്ക്ക് വെള്ളം കുടിക്കുന്ന ശീലം ജീവിതചര്യയായി മാറ്റിയെടുക്കേണ്ടത് വളരെ അത്യാവശ്യമാണ്.
അതിൽ ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ് രാവിലെ ഉറക്കം ഉണർന്നതിനുശേഷം വെറും വയറ്റിൽ ഒരു ഗ്ലാസ് വെള്ളം കുടിക്കുന്നത്. പല ആരോഗ്യവിദഗ്ധരും ശുപാർശ ചെയ്യുന്ന ഒരു കാര്യമാണിത്. വെറും വയറ്റിൽ വെള്ളം കുടിക്കുന്ന ശീലം പല രീതിയിലും ഗുണം ചെയ്യും എന്ന് പഠനങ്ങൾ കണ്ടെത്തിയിരിക്കുന്നു. ഒഴിഞ്ഞ വയറ്റിൽ വെള്ളം കുടിക്കുമ്പോൾ ശരീരത്തിലെ സന്തുലന അവസ്ഥ നില നിർത്തുവാൻ ഉപകാരപ്രദമാകും.
വിവിധ തരത്തിലുള്ള അണുബാധകൾക്കെതിരെ പോരാടുന്നതിന് മെച്ചപ്പെട്ട പ്രതിരോധശേഷി ആവശ്യമാണ്. ദിവസവും രാവിലെ വെള്ളം കുടിക്കുന്നതിലൂടെ പ്രതിരോധശേഷി മെച്ചപ്പെടുത്തുവാനും കൂടുതൽ ആരോഗ്യവും ഉന്മേഷവും ലഭിക്കുവാനും ഗുണപ്രദം ആകുന്നു. ആരോഗ്യത്തെ വേഗത്തിൽ ബാധിക്കുന്ന ഒന്നാണ് മലബന്ധം. നമ്മുടെ ശരീരത്തിലെ വിഷ വസ്തുക്കളെ നീക്കം ചെയ്യുന്നതിൽ തടസ്സം സൃഷ്ടിക്കുന്നതിന് മലബന്ധം കാരണമാകുന്നു.
നല്ല വിസർജന പ്രവർത്തനങ്ങളെ നിയന്ത്രിക്കുന്നതിനും സമന്വയിപ്പിക്കുന്നതിനും അതിരാവിലെ വെറും വയറ്റിൽ വെള്ളം കുടിക്കുന്നത് ഏറെ ഗുണം ചെയ്യുന്നു. ശരീരത്തിൽ നിന്നുള്ള മാലിന്യങ്ങളെ പുറന്തള്ളുന്ന പ്രക്രിയ മികച്ചതാക്കി മാറ്റുവാൻ ഇതിലൂടെ സാധിക്കും. ശരീരത്തിന്റെ മെറ്റബോളിസം വർദ്ധിപ്പിക്കുവാനും കൂടുതൽ കലോറി കത്തിച്ചു കളയുവാനും ഈ രീതി ഉപകാരപ്രദമാണ്. ഇതുവഴി സ്വാഭാവികമായ രീതിയിൽ തന്നെ വിശപ്പ് വർദ്ധിക്കുന്നു. കൂടുതൽ ഗുണങ്ങൾ അറിയുന്നതിനായി വീഡിയോ മുഴുവനായും കാണുക.