ആരോഗ്യ ഗുണങ്ങളും സൗന്ദര്യ ഗുണങ്ങളും ഒത്തിണങ്ങിയ ഒന്നാണ് കറ്റാർവാഴ. കറ്റാർവാഴയുടെ ഒരു ചെടിയെങ്കിലും ഇല്ലാത്ത വീടുകൾ കുറവായിരിക്കും. ഇന്നത്തെ കാലത്ത് ഈ ചെടിക്ക് വളരെ വലിയ പ്രാധാന്യമുണ്ട്. സൗന്ദര്യസംരക്ഷണത്തിന്റെ കാര്യത്തിൽ ഒട്ടുമിക്ക സൗന്ദര്യവർദ്ധക ഉത്പന്നങ്ങളിലും ഇത് അടങ്ങിയിരിക്കുന്നു. ചർമ്മ സൗന്ദര്യത്തിന് മാത്രമല്ല മുടി വളർച്ചയ്ക്കും മുടിയിലെ പല പ്രശ്നങ്ങൾ പരിഹരിക്കുന്നതിനും കറ്റാർവാഴ ഉപയോഗിക്കാവുന്നതാണ്.
ദിവസവും ചർമ്മത്തിൽ കറ്റാർവാഴ പുരട്ടുന്നത് കൊണ്ട് ഉണ്ടാകുന്ന നേട്ടങ്ങൾ ഒട്ടും തന്നെ ചെറുതല്ല. ചർമ്മത്തിന്റെ നിറം വർദ്ധിപ്പിക്കുവാനും കരിവാളിപ്പും കറുത്ത പാടുകളും അകറ്റുന്നതിനും ഏറെ ഉത്തമമാണ് കറ്റാർവാഴയുടെ ജെൽ. എന്നാൽ പലരും പറയുന്ന ഒരു പ്രധാന വീട്ടിലെ കറ്റാർവാഴ ചെടി ശരിയായി വളരുന്നില്ല എന്നത്. ചില വീടുകളിൽ കറ്റാർ വാഴയുടെ തണ്ട് ഒട്ടും തന്നെ വണ്ണം വയ്ക്കാതെ ചെറുതായി തീരുന്നു.
നല്ല രീതിയിൽ കറ്റാർവാഴ വളർന്നു കിട്ടാനും തണ്ടുകൾക്ക് വണ്ണവും വലുപ്പവും ഉണ്ടാവാനും സഹായകമാകുന്ന നല്ലൊരു ടിപ്പാണ് ഈ വീഡിയോയിലൂടെ പറയുന്നത്. വെള്ളം വാർന്നു പോകാൻ സാധിക്കുന്ന ഭാഗത്താവണം കറ്റാർവാഴ നടേണ്ടത്. വെള്ളം നിൽക്കുന്ന മണ്ണിൽ കറ്റാർവാഴ നട്ടു കഴിഞ്ഞാൽ ചെടി ചീഞ്ഞു പോകാനുള്ള സാധ്യത കൂടുതലാണ്.
ചരൽ കല്ലുകൾ കൂടുതലുള്ള മണ്ണിൽ കറ്റാർവാഴ നടുന്നതാണ് ഏറ്റവും നല്ലത്. കറ്റാർവാഴ വളരുന്നതിന് നല്ല രീതിയിൽ സൂര്യപ്രകാശം ലഭിക്കേണ്ടതുണ്ട്. കറ്റാർവാഴ നടാൻ ഉദ്ദേശിക്കുന്ന മണ്ണിൽ രണ്ടു പഴത്തൊലി ഇടുക, അവ ചീഞ്ഞു വരുന്ന സമയത്ത് കറ്റാർവാഴ നടുകയാണെങ്കിൽ അത് പെട്ടെന്ന് തന്നെ വലുതായി കിട്ടും. കൂടുതൽ ടിപ്പുകൾ അറിയുന്നതിനായി വീഡിയോ മുഴുവനായും കണ്ടു നോക്കൂ.