കൊളസ്ട്രോളിനെ കുറിച്ച് ഓർത്ത്‌ ഇനി ഭയപ്പെടേണ്ട, ഈ ഭക്ഷണം ശീലമാക്കു…

ഇന്നത്തെ കാലഘട്ടത്തിലെ ജീവിതശൈലി സമ്മാനിച്ച ഒരു ആരോഗ്യപ്രശ്നമാണ് കൊളസ്ട്രോളിന്റെ വർദ്ധനവ്. നിരവധി ആളുകളെ അലട്ടുന്ന പ്രധാന ആരോഗ്യ പ്രശ്നമായി മാറിയിരിക്കുന്നു. അമിതവണ്ണം ഉള്ളവരിലാണ് കൊളസ്ട്രോൾ ഉണ്ടാവുക എന്ന തെറ്റായ ധാരണ നമ്മളിൽ പലർക്കും ഉണ്ടായിരിക്കും എന്നാൽ യാഥാർത്ഥത്തിൽ മെലിഞ്ഞവർക്കും കൊളസ്ട്രോൾ വരാനുള്ള സാധ്യത കണ്ടുവരുന്നു. അതുകൊണ്ടുതന്നെ ശരീര വണ്ണവും കൊളസ്ട്രോളും തമ്മിൽ യാതൊരു ബന്ധവുമില്ല.

ശരീരഭാഗങ്ങളിൽ അമിതമായി കൊഴുപ്പ് അടിഞ്ഞുകൂടുന്ന അവസ്ഥയാണ് കൊളസ്ട്രോൾ. ഇത് ആരോഗ്യത്തിന് തന്നെ ഭീഷണിയായി മാറുന്നു. ശരീരത്തിൽ രണ്ടുതരം കൊളസ്ട്രോൾ ഉണ്ട് നല്ല കൊളസ്ട്രോളും ശരീരത്തിന് ദോഷമാകുന്ന മോശം കൊളസ്ട്രോളും അതിൽ എച്ച് ഡി എൽ എന്നറിയപ്പെടുന്നത് നല്ല കൊളസ്ട്രോൾ ആണ് അതായത് കൂടുതൽ പ്രോട്ടീനും കുറവ് കൊഴുപ്പും അടങ്ങിയതാണ് ഇവ.

ഇത് ശരീരത്തിന്റെ പല പ്രവർത്തനങ്ങൾക്കും അത്യാവശ്യമാണ് . എന്നാൽ എൽഡിഎൽ എന്നറിയപ്പെടുന്നത് ചീത്ത കൊളസ്ട്രോൾ ആണ് ഇതിൽ കൂടുതൽ അളവിൽ കൊഴുപ്പും കുറഞ്ഞ അളവിൽ മാത്രം പ്രോട്ടീനും ഉണ്ടാവും. കൊഴുപ്പ് കൂടുതൽ അടങ്ങിയവയാണ് ടിജി അതുകൊണ്ടുതന്നെ ഇത് ശരീരത്തെ ഗുരുതരമായി ബാധിക്കുകയും ചെയ്യും. ഇന്നത്തെ കാലത്ത് ചെറിയ കുട്ടികളിൽ പോലും കൊളസ്ട്രോളിന്റെ പ്രശ്നം കാണുന്നു തെറ്റായ ഭക്ഷണ രീതിയാണ് ഇതിനുള്ള പ്രധാന കാരണം.

പാക്കറ്റ് ഭക്ഷണങ്ങൾ പതിവായി കഴിക്കുന്നത് കൊളസ്ട്രോൾ വർധിക്കുന്നതിന്റെ ഒരു കാരണമാണ്. എണ്ണ പലഹാരങ്ങളും കൊഴുപ്പ് കൂടുതലായി അടങ്ങിയ ചുവന്നിറച്ചികളും മിതമായ അളവിൽ മാത്രം സേവിക്കുക. കൂടാതെ പ്രായം, പാരമ്പര്യം, പുകവലി, വ്യായാമം തുടങ്ങി പല കാര്യങ്ങളും ശ്രദ്ധിക്കേണ്ടതുണ്ട്. കൊളസ്ട്രോൾ കുറയ്ക്കാൻ സഹായിക്കുന്ന ഭക്ഷണപദാർത്ഥങ്ങളെ കുറിച്ച് അറിയുന്നതിനായി വീഡിയോ കാണുക.