നോൺസ്റ്റിക് പാൻ പുതു പുത്തൻ ആക്കി മാറ്റാൻ വീട്ടിലെ ഈ രണ്ട് ചേരുവകൾ മതി!

ദൈനംദിന ജീവിതത്തിൽ ജോലികൾ എളുപ്പമാക്കാൻ ചില ടിപ്പുകൾ അറിയുന്നത് ഗുണം ചെയ്യും. അത്തരത്തിൽ നമ്മുടെ നിത്യജീവിതത്തിന് ഗുണപ്രദം ആകുന്ന ടിപ്പുകൾ ആണ് ഈ വീഡിയോയിലൂടെ പരിചയപ്പെടുത്തുന്നത്. നമ്മുടെ വീടുകളിൽ എല്ലാം നോൺസ്റ്റിക്കിന്റെ പാൻ ഉണ്ടാകും. നോൺസ്റ്റിക്കിന്റെ പാത്രങ്ങൾ ഉപയോഗിക്കാത്തവർ ചുരുക്കം ആവും. കുറച്ചുകാലം ഉപയോഗിച്ചു കഴിയുമ്പോൾ പാത്രത്തിന്റെ പല ഭാഗങ്ങളിലായി കറപിടിക്കുന്നു.

എങ്ങനെയൊക്കെ കഴുകിയാലും ചിലപ്പോൾ ആ കറകൾ വേഗത്തിൽ പോകണമെന്നില്ല എന്നാൽ അത് കളയുന്നതിനായി എന്ത് ചെയ്യണമെന്ന് നമുക്ക് നോക്കാം. നോൺസ്റ്റിക്കിന്റെ പാത്രം നമുക്ക് ഒരു കണ്ണാടി പോലെ ക്ലീൻ ചെയ്ത് എടുക്കാം. കോൾഗേറ്റ് പേസ്റ്റ് എടുത്ത് പാത്രത്തിന്റെ മുകളിലായി തേച്ചു കൊടുക്കുക സ്പോഞ്ചിന്റെ സ്ക്രബർ ഉപയോഗിച്ച് എല്ലാ ഭാഗങ്ങളിലേക്കും പേസ്റ്റ് പുരട്ടി എടുക്കണം.

പാനിന്റെ പുറകുവശത്തും പേസ്റ്റ് പുരട്ടി കൊടുക്കുക. കൂടുതൽ കറകളും എണ്ണമയവും ഉള്ള ഭാഗങ്ങളിൽ സ്പോഞ്ച് ഉപയോഗിച്ച് പേസ്റ്റ് നല്ലോണം തേച്ചുപിടിപ്പിക്കണം. അടുത്തതായി ഗ്യാസ് കത്തിക്കുക, ചട്ടി അതിലേക്ക് വെച്ച് ചെറുതായി ചൂടാക്കി എടുക്കുക തിരിച്ചും മറിച്ചും ചൂടാക്കി എടുക്കേണ്ടതുണ്ട്. ഫ്ലെയിം ഓഫ് ചെയ്തതിനു ശേഷം പാൻ നമുക്ക് കഴുകിയെടുക്കേണ്ടതുണ്ട് അതിനായി അല്പം വിനാഗിരി അതിലേക്ക് ഒഴിച്ച് കൊടുക്കണം.

സ്പോഞ്ചിന്റെ സ്ക്രബർ ഉപയോഗിച്ച് നന്നായി തേച്ചു കൊടുക്കണം. ഇനി സാധാ വെള്ളത്തിൽ കഴുകിയെടുക്കുക. പാൻ പുതു പുത്തനായി മാറിയിരിക്കും. ഈ വീഡിയോയിലൂടെ പരിചയപ്പെടുത്തുന്ന അടുത്ത ടിപ്പ് മിക്സിയുടെ ജാർ പുതു പുത്തൻ ആക്കി മാറ്റാനുള്ള വഴിയാണ്. കുറച്ചു ദിവസം ഉപയോഗിച്ചു കഴിയുമ്പോൾ തന്നെ തിളക്കം നഷ്ടപ്പെട്ട് പഴയതായി മാറിയിരിക്കും. ടിപ്പുകൾ അറിയുന്നതിനായി വീഡിയോ കാണൂ.