വീട് വൃത്തിയാക്കുക എന്നത് സ്ത്രീകളെ ബുദ്ധിമുട്ടിൽ ആക്കുന്ന ഒരു പ്രശ്നം തന്നെയാണ്. ടൈലുകൾ ക്ലീൻ ചെയ്ത് എടുക്കുന്നതും, ഡൈനിങ് ടേബിളും കിച്ചനും വൃത്തിയാക്കി എടുക്കുന്നതും എല്ലാം കുറച്ചു സമയം എടുക്കുന്ന ജോലികൾ തന്നെയാണ്. ജോലിക്ക് പോകുന്ന സ്ത്രീകൾ ആണെങ്കിൽ ദിവസവും വീട് വൃത്തിയായി സൂക്ഷിക്കുവാൻ വളരെയധികം ബുദ്ധിമുട്ടുന്നു.
പ്രത്യേകിച്ചും കുട്ടികൾ ഉള്ള വീടാണെങ്കിൽ എത്രയധികം വൃത്തിയാക്കിയാലും പിന്നെയും പഴയ രൂപത്തിൽ തന്നെ ആയി മാറും. വളരെ എളുപ്പത്തിൽ വീട് വൃത്തിയാക്കി എടുക്കുവാനും വെട്ടി തിളങ്ങാനും ഉള്ള നല്ലൊരു സൂത്രമാണ് ഈ വീഡിയോയിലൂടെ പറയുന്നത്. ഫ്ലോർ ക്ലീൻ ചെയ്യുന്നതിനുള്ള നല്ലൊരു ലായനിയാണ് തയ്യാറാക്കുന്നത്. ജനാലകളും വാതിലുകളും ക്ലീൻ ആകുവാനും.
ഫ്ലോർ വൃത്തിയാക്കുവാനും, ടൈലുകൾ ക്ലീൻ ആക്കുവാനും ഈ ലായനി ഉപയോഗിക്കാവുന്നതാണ്. ഇത് തയ്യാറാക്കുന്നതിനായി ചെറിയൊരു ജാറിൽ അല്പം വെള്ളം എടുക്കുക, അതിലേക്ക് ഒരു സ്പൂൺ വിനാഗിരി കൂടി ചേർത്തു കൊടുക്കണം, അണുക്കളെ കൊല്ലുന്നതിനും നല്ല സുഗന്ധം ലഭിക്കുന്നതിനും ആയി കർപ്പൂരം കൂടി ചേർത്തു കൊടുക്കണം. അതിലേക്ക് 1/2 സ്പൂൺ ഒപ്പു കൂടി ചേർത്തു കൊടുക്കുക.
ഇവയെല്ലാം കൂടി നന്നായി യോജിപ്പിച്ച് ഇളക്കണം. ഫ്ലോർ തുടയ്ക്കാനായി എടുക്കുന്ന വെള്ളത്തിലേക്ക് ഈ ലായനി അല്പം ഒഴിച്ചു കൊടുക്കുക ഇത് ഉപയോഗിച്ച് ക്ലീൻ ചെയ്താൽ ഫ്ലോറുകൾ വെട്ടി തിളങ്ങും. ഡൈനിങ് ടേബിളും കിച്ചനും ക്ലീൻ ചെയ്യുന്നതിനും ഈയൊരു രീതി തന്നെ ഉപയോഗിക്കാം. പ്രാണികളെ അകറ്റുന്നതിനും ഇത് നല്ലൊരു പരിഹാരം കൂടിയാണ്. കൂടുതൽ ടിപ്പുകൾ അറിയുന്നതിനായി ഈ ചാനലിലെ വീഡിയോകൾ കണ്ടു നോക്കാവുന്നതാണ്.