വെളുത്തുള്ളി കൊണ്ട് ഒരു കിടിലൻ ഡൈ, മുടി വേര് മുതൽ കറുത്ത് കിട്ടും…

പ്രായഭേദമന്യേ പലരും നേരിടുന്ന സൗന്ദര്യ പ്രശ്നങ്ങളിൽ ഒന്നാണ് മുടി നരയ്ക്കുന്നത്. പ്രായമാകുന്നതിനു മുൻപ് തന്നെ മുടി നരച്ചു തുടങ്ങുന്നത് ചെറുപ്പക്കാർ നേരിടുന്ന വെല്ലുവിളിയാണ്. അകാലനര ഉണ്ടാവാൻ കാരണങ്ങൾ പലതാണ്. പാരമ്പര്യം, ജീവിതശൈലി, പോഷകാഹാരക്കുറവ് തുടങ്ങിയവയെല്ലാം മുടി നരക്കുന്നതിന് കാരണമാകുന്നു. പലരുടെയും ആത്മവിശ്വാസം ഇതുമൂലം നഷ്ടമാവുന്നു.

എന്നാൽ മുടികൾ കറുപ്പിക്കുന്നതിനായി ഒരുപാട് വിപണിയിൽ ലഭ്യമാണെങ്കിലും വിശ്വസിച്ച അവയൊന്നും ഉപയോഗിക്കുവാൻ പലരും തയ്യാറാവുന്നില്ല അതിനുള്ള പ്രധാന കാരണം അവയിലെ കെമിക്കലുകൾ ആണ്. അത്തരത്തിലുള്ള രാസവസ്തുക്കൾ മുടിക്ക് ദോഷകരമായി മാറുന്നു. മുടിയുടെ സംരക്ഷണത്തിന് ഏറ്റവും ഉത്തമം പ്രകൃതിദത്തമായ രീതികളാണ്. നരച്ച മുടി കറുപ്പിക്കാനായി വീട്ടിൽ തന്നെ എളുപ്പത്തിൽ തയ്യാറാക്കാൻ സാധിക്കുന്ന ഒരു ഹെയർ ഡൈ പരിചയപ്പെടാം.

ഇതിന് ആവശ്യമായ ഏറ്റവും പ്രധാന ഘടകം വെളുത്തുള്ളിയുടെ തൊലിയാണ്. കുറച്ച് അധികം വെളുത്തുള്ളിയുടെ തൊലികൾ ശേഖരിക്കുക. ഇവയെല്ലാം ഒരു പാത്രത്തിലിട്ട് നന്നായി ചൂടാക്കി എടുക്കുക. ഏകദേശം കറുപ്പുനിറം ആകുമ്പോൾ ചൂടാറുന്നതിനായി മാറ്റിവെക്കുക. ചൂടാറിയതിനു ശേഷം മിക്സിയിൽ നന്നായി പൊടിച്ചെടുക്കുക. ഈ പൊടിയിലേക്ക് ആവശ്യാനുസരണം ഒലിവ് ഓയിൽ കലർത്തി കൊടുക്കാവുന്നതാണ്.

ഇവ നന്നായി യോജിപ്പിച്ച് ഒരു ചില്ല് പാത്രത്തിൽ ആക്കി വെളിച്ചം തട്ടാത്ത ഇരുട്ടു മുറിയിൽ ഏഴു ദിവസം സൂക്ഷിക്കേണ്ടതാണ്. അതിനുശേഷം ഈ ഹെയർ ഡൈ മുടിയിൽ തേച്ചു പിടിപ്പിക്കാം. മാസത്തിൽ രണ്ടോ മൂന്നോ പ്രാവശ്യം ഇത് ചെയ്താൽ മതിയാവും. മുടി കറുക്കുന്നതിനും ആരോഗ്യത്തിനും വെളുത്തുള്ളി സഹായകമാകും. യാതൊരു പാർശ്വഫലങ്ങളും ഇല്ലാത്തതുകൊണ്ട് തന്നെ ഏതു പ്രായക്കാർക്കും ഇത് ഉപയോഗിക്കാവുന്നതാണ്. കൂടുതൽ അറിയുന്നതിനായി വീഡിയോ കാണുക.