നമ്മുടെ വീട്ടിലെ ചവിട്ടി, കിച്ചണിൽ യൂസ് ചെയ്യുന്ന ടവൽ, ബാത്റൂമിൽ യൂസ് ചെയ്യുന്ന ടവൽ, തോർത്ത് തുടങ്ങിയവയെല്ലാം മഴക്കാലത്തെ കഴുകാനും ഉണക്കാനും എല്ലാം വളരെയധികം ബുദ്ധിമുട്ടാണ്. എത്ര കഠിനം ആയിട്ടുള്ള അഴുക്കാണെങ്കിലും അതൊന്നും ഉരച്ച് ബുദ്ധിമുട്ടേണ്ട, എളുപ്പത്തിൽ തന്നെ കഴുകിയെടുക്കുവാനും പൂർണ്ണമായി അതിലെ അണുക്കളും അഴുക്കും കളയുവാനും നല്ല വൃത്തിയാക്കി മാറ്റാൻ സാധിക്കുന്ന നല്ലൊരു കിടിലൻ ടിപ്പാണ്.
ഈ വീഡിയോയിലൂടെ പരിചയപ്പെടുത്തുന്നത്. ആദ്യമായി കിച്ചൻ ടവൽ എങ്ങനെ ക്ലീൻ ചെയ്യണം എന്ന് നോക്കാം. മഴക്കാലത്ത് ഇവയ്ക്കൊക്കെ വളരെയധികം മുഷിഞ്ഞ മണമാണ് ഉണ്ടാവുക. ദുർഗന്ധം അകറ്റാനും അഴുക്ക് പൂർണ്ണമായും മാറ്റാനും എന്തുചെയ്യണമെന്ന് നോക്കാം. അതിനായി സ്റ്റീലിന്റെ പാത്രത്തിൽ കുറച്ചു വെള്ളം എടുത്ത് നന്നായി തിളപ്പിക്കുക, അതിലേക്ക് ഒരു സ്പൂൺ സോപ്പുപൊടി ഇട്ടു കൊടുക്കുക.
അതിലേക്ക് അഴുക്കുള്ള കിച്ചൻ ടവലുകൾ നന്നായി മുങ്ങിയിരിക്കും വിധം ഒരു വടി കൊണ്ട് അമർത്തി കൊടുക്കുക. കുറച്ചു സമയത്തിനുശേഷം തുണിയിലെ മുഴുവൻ അഴുക്കും വെള്ളത്തിലേക്ക് അലിഞ്ഞു വെള്ളത്തിൻറെ നിറം തന്നെ മാറുന്നതായി കാണാം. 5 മിനിറ്റ് ഓളം ലോ ഫ്ലെയിമിൽ വച്ച് വടികൊണ്ട് ചെറുതായി കുത്തി കൊടുക്കണം അതിനുശേഷം ഗ്യാസ് ഓഫ് ചെയ്യുക.
ആഴ്ചയിൽ ഒരു ദിവസമോ അല്ലെങ്കിൽ രണ്ടാഴ്ചയിൽ ഒരു ദിവസമോ ഈ രീതിയിൽ ക്ലീൻ ചെയ്യാവുന്നതാണ്. ഇങ്ങനെ ചെയ്യുകയാണെങ്കിൽ ഈ തുണികളിൽ ഒരിക്കലും കരിമ്പൻ പിടിക്കുകയില്ല അങ്ങനെ കരിമ്പിനുള്ള തുണികൾ ആണെങ്കിൽ പോലും അവ വൃത്തിയായി കിട്ടും. നല്ലോണം കരിമ്പൻ ഉള്ള തുണികൾ ആണെങ്കിൽ വെള്ളത്തിലേക്ക് അല്പം ക്ലോറിൻ കൂടി ചേർത്തു കൊടുത്താൽ മതി. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായും കാണുക.