ഇനി എലികളെ തുരത്താൻ മറ്റു വഴികൾ അന്വേഷിക്കേണ്ട, അല്പം ബേക്കിംഗ് സോഡ മാത്രം മതി…

പല വീടുകളിലെയും പ്രധാന പ്രശ്നമാണ് എലി ശല്യം. എലികളെ കൊണ്ട് ബുദ്ധിമുട്ടുന്ന ഒരുപാട് വീടുകൾ ഉണ്ട്. തുണികളും എല്ലാം കരണ്ട് നശിപ്പിക്കുന്ന എലികളെ കൊണ്ട് പൊറുതിമുട്ടുന്ന ആളുകൾക്കുള്ള നല്ലൊരു ടിപ്പാണ് ഈ വീഡിയോയിലൂടെ കാണിക്കുന്നത്. എലി ശല്യം കുറയ്ക്കാനുള്ള ഒരു വഴി ഈ വീഡിയോയിൽ പറയുന്നുണ്ട് അതിനെക്കുറിച്ച് മനസ്സിലാക്കാം.

വീട്ടിൽ സുലഭമായി ലഭ്യമാകുന്ന ചില ചേരുവകൾ ഉപയോഗിച്ചാണ് ഇത് തയ്യാറാക്കുന്നത്. എലികളെ ഓടിക്കാൻ ആയി വിപണിയിൽ പല വിധത്തിലുള്ള മരുന്നുകൾ ലഭ്യമാണ് എന്നാൽ അവ ഉപയോഗിക്കുന്നതുകൊണ്ട് മറ്റുപല പ്രശ്നങ്ങളും ഉണ്ടാവാം പ്രത്യേകിച്ചും കുട്ടികൾ ഉള്ള വീടുകളിൽ വളരെ സൂക്ഷിച്ചുവേണം അത്തരം ഉൽപ്പന്നങ്ങൾ കൈകാര്യം ചെയ്യുവാൻ.

വീട്ടിൽ തന്നെ തയ്യാറാക്കുന്ന ഇത്തരം രീതികൾ ആണെങ്കിൽ മറ്റു പാർശ്വഫലങ്ങളും ഒന്നുമില്ലാതെ തന്നെ എലികളെ തുരത്തുവാൻ സാധിക്കും. ഒരു ബൗളിലേക്ക് കുറച്ച് ബേക്കിംഗ് സോഡ ചേർത്ത് കൊടുക്കുക. നിരവധി ഗുണങ്ങൾ ഉള്ള ബേക്കിംഗ് സോഡാ മിക്ക വീടുകളിലും ഉണ്ടാവുന്ന ഒരു പദാർത്ഥം കൂടിയാണ്. ബൗളിലേക്ക് കുറച്ചു വെള്ളം ഒഴിച്ചുകൊടുത്ത് അത് മിക്സ് ചെയ്ത് എടുക്കുക. കുറച്ചു കോട്ടൺ എടുക്കുക, അവ ചെറിയ ബോളുകളാക്കി വെള്ളത്തിലേക്ക് ഇട്ടു കൊടുക്കണം.

പഞ്ഞി എലി കൂടുതലായി വരുന്ന ഭാഗങ്ങളിൽ വെച്ചു കൊടുക്കുക. എലികൾക്ക് ഇഷ്ടമല്ലാത്ത ബേക്കിംഗ് സോഡയുടെ മണം അവയെ അവിടെ നിന്ന് തുരത്തുവാൻ സഹായകമാകും. മറ്റു പാർശ്വഫലങ്ങൾ ഒന്നുമില്ലാത്തതുകൊണ്ട് തന്നെ ഈ രീതി ആർക്കും ചെയ്തു നോക്കാവുന്നതാണ്. കൂടുതൽ ചെലവൊന്നും ഇല്ലാതെ തന്നെ എലികളെ തുരത്താനുള്ള നല്ലൊരു മാർഗ്ഗമാണിത്. കൂടുതൽ അറിവുകൾക്കായി വീഡിയോ കാണുക.