സ്ത്രീ പുരുഷ ഭേദമന്യേ എല്ലാവരും സൗന്ദര്യത്തിന് വളരെയധികം പ്രാധാന്യം നൽകുന്നവരാണ്. മുഖത്തിന്റെ നിറം വർദ്ധിപ്പിക്കുവാനും കറുത്ത പുള്ളികളും പാടുകളും അകറ്റുന്നതിനും ഒട്ടേറെ മാർഗങ്ങൾ പരീക്ഷിച്ചു നോക്കുന്നവരാണ് മിക്ക ആളുകളും. എന്നാൽ ഇന്ന് വിപണിയിൽ ലഭിക്കുന്ന പല ഉൽപ്പന്നങ്ങളിലും നിരവധി കെമിക്കലുകൾ അടങ്ങിയിരിക്കുന്നു. അതുകൊണ്ടുതന്നെ ഇത്തരം ഉൽപ്പന്നങ്ങൾ ഉപയോഗിക്കുന്നത് ചർമ്മത്തിന്റെ ആരോഗ്യത്തെ തന്നെ ദോഷകരമായി ബാധിച്ചേക്കാം.
പ്രകൃതിദത്തമായ രീതിയിൽ മുഖ സൗന്ദര്യം വർദ്ധിപ്പിക്കുക എന്നതാണ് ഏറ്റവും ഉത്തമം. മുഖത്തെ കറുത്ത പാടുകളും കരിവാളിപ്പുകളും മുഖക്കുരുകളും എല്ലാം മാറുന്നതിനായി നാച്ചുറലായി വീട്ടിൽ തന്നെ തയ്യാറാക്കാവുന്ന നല്ലൊരു ഫേസ് പാക്ക് ഈ വീഡിയോയിലൂടെ നമുക്ക് പരിചയപ്പെടാം. ഇതിലെ പ്രധാനഘടകം തക്കാളിയാണ്. നല്ല പഴുത്ത തക്കാളി പേസ്റ്റ് രൂപത്തിൽ അരച്ചെടുക്കുക. മൂന്ന് വ്യത്യസ്ത സ്റ്റെപ്പുകളിലൂടെയാണ് നമ്മൾ ഇത് ചെയ്യുന്നത്.
ആദ്യമായി മുഖം ക്ലീൻ ആക്കുന്നതിനായി തക്കാളിയുടെ പേസ്റ്റും പാലും ചേർത്ത് നന്നായി യോജിപ്പിക്കുക. ഇത് മുഖത്തിൽ നന്നായി തേച്ചുപിടിപ്പിച്ച് കുറച്ചു സമയത്തിന് ശേഷം കഴുകി കളയാവുന്നതാണ്. പിന്നീട് ചെയ്യേണ്ടത് സ്ക്രബ്ബിങ് ആണ്, ഇതിനായി തക്കാളിയുടെ പേസ്റ്റും പഞ്ചസാരയും എടുക്കുക. ഇവ രണ്ടും നന്നായി യോജിപ്പിച്ചതിനുശേഷം മുഖത്ത് സ്ക്രബ്ബ് ചെയ്യുക.
മൃതകോശങ്ങളെ നീക്കം ചെയ്യുന്നതിനും പുതിയ കോശങ്ങൾ വളരുന്നതിനും ഇത് സഹായകമാകും. അടുത്തതായി ഒരു കിടിലൻ ഫേസ് പാക്ക് ആണ് തയ്യാറാക്കേണ്ടത്. ഇത് തയ്യാറാക്കുന്നതിനായി ഒരു ബൗളിൽ അല്പം ചെറുനാരങ്ങാനീര് അല്പം തേനും തക്കാളിയുടെ പേസ്റ്റ് ഇവ മൂന്നും നന്നായി യോജിപ്പിക്കുക. ഇത് മുഖത്ത് തേച്ചുപിടിപ്പിക്കുക. കുറച്ചു സമയത്തിന് ശേഷം മാത്രം തണുത്ത വെള്ളത്തിൽ കഴുകി കളയാവുന്നതാണ്. കൂടുതൽ ടിപ്പുകൾക്കായി വീഡിയോ കാണുക.