മിക്ക വീടുകളിലും റേഷൻ കടയിൽ നിന്ന് ലഭിക്കുന്ന അരി ചോറ് വയ്ക്കാനായി ഉപയോഗിക്കാറില്ല. അതിൽ നിന്നും ഉണ്ടാകുന്ന ഗന്ധവും ചോറ് ഒട്ടിപ്പിടിക്കുന്നതും ആണ് കാരണം. വിലകൂടിയ അരി വാങ്ങിച്ചാണ് പല വീടുകളിലും ചോറ് വയ്ക്കുന്നത്. എന്നാൽ റേഷൻ അരി കൊണ്ട് തന്നെ വില കൂടിയ അരിയുടെ ചോറു പോലെ മാറ്റിയെടുക്കുന്നതിനുള്ള ഒരു സൂത്രമാണ് ഈ വീഡിയോയിലൂടെ പറയുന്നത്.
നല്ല അരിയുടെ ടേസ്റ്റ് പോലെ തന്നെ റേഷൻ അരിയുടെ ചോറും മാറ്റുന്നതിനായി എന്തുചെയ്യണമെന്ന് ഈ വീഡിയോയിലൂടെ മനസ്സിലാക്കാം. ആദ്യം തന്നെ ഒരു മുറത്തിൽ എടുത്ത് റേഷൻ അരി എടുത്ത് അതിലെ പ്രാണികൾ, കറുത്ത അരി, നെല്ലുകൾ എന്നിവ നീക്കം ചെയ്യുക. അരി നന്നായി കഴുകിയെടുക്കുക അതിനുശേഷം ഒരു കലത്തിൽ വെള്ളം തിളപ്പിച്ച് അരി മുഴുവനായും അതിലേക്ക് ചേർത്ത് കൊടുക്കണം.
വലിയ കാലത്തിനു മുകളിലായി ഒരു ചെറിയ കലം നിറയെ വെള്ളം എടുത്ത് അതിൻറെ മുകളിലായി വയ്ക്കുക. കടയിൽ നിന്ന് വാങ്ങിക്കുന്ന അരിയേക്കാൾ വേഗത്തിൽ ചോറ് തയ്യാറാവുന്നതുകൊണ്ട് തന്നെ ഇത് ഗ്യാസിൽ വയ്ക്കുന്നത് കൊണ്ട് യാതൊരു ബുദ്ധിമുട്ടും ഉണ്ടാവുകയില്ല. ആവശ്യത്തിന് വെള്ളം ഒഴിച്ചു കൊടുത്തതിനു ശേഷം ചോറ് നന്നായി വേവിച്ചെടുക്കുക.
ചോറിന്റെ കലത്തിലേക്ക് നല്ല തണുത്ത വെള്ളം ഒഴിച്ചു കൊടുക്കുക അതിന്റെ പശ കളയുന്നതിന് വേണ്ടിയാണ് ഇങ്ങനെ ചെയ്യുന്നത്. മൂന്ന് അല്ലെങ്കിൽ നാല് പ്രാവശ്യം ഇങ്ങനെ ചെയ്യേണ്ടതുണ്ട. അതിനുശേഷം ഒരു പാത്രത്തിലേക്ക് വാർക്കുക. ഒരു 10 മിനിറ്റ് എങ്കിലും ഇങ്ങനെ വയ്ക്കേണ്ടതുണ്ട്. പൊളിച്ചു കൂടുതൽ വിവരങ്ങൾക്കായി വീഡിയോ കാണൂ.