ജഗത് മാതാവാണ് ദേവി, ഒരു അമ്മയ്ക്ക് തന്റെ മക്കൾ എത്രത്തോളം പ്രിയപ്പെട്ടതാണോ അത്രത്തോളം ദേവിക്ക് നമ്മളെല്ലാവരും പ്രിയപ്പെട്ടവരാണ്. ദേവിക്ക് ഏറ്റവും പ്രിയപ്പെട്ട ദിവസമാണ് മുപ്പട്ട് ചൊവ്വ അഥവാ മകര മാസത്തിലെ ആദ്യത്തെ ചൊവ്വ. നാളെ വീട്ടിൽ വിളക്ക് കൊളുത്തുമ്പോൾ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളുണ്ട് അതിനെക്കുറിച്ച് ഈ വീഡിയോയിലൂടെ വിശദമായി പറയുന്നു.
ഈ പ്രത്യേക ദിവസങ്ങളിൽ ചില നക്ഷത്രക്കാർ വീട്ടിലുള്ളത് തന്നെ ഭാഗ്യമായി കണക്കാക്കാം. അശ്വതി ഭരണി കാർത്തിക എന്നിവരാണ് ആദ്യത്തെ ആ ഭാഗ്യ നക്ഷത്രക്കാർ. ഇവർ രണ്ടു നേരവും വീട്ടിലെ പൂജാമുറിയിൽ വിളക്ക് തെളിയിക്കണം. ദേവിയെ മനസ്സിൽ ധ്യാനിച്ചുകൊണ്ട് തന്നെ വിളക്ക് കത്തിക്കുമ്പോൾ ദേവിയുടെ മന്ത്രങ്ങൾ ചൊല്ലുക. ആയില്യം മകം പൂരാടം എന്നീ നക്ഷത്രക്കാർ വീട്ടിൽ ഉണ്ടെങ്കിൽ ദേവിക്ക് നെയ്യ് വിളക്ക് തെളിയിച്ച് ചുവന്ന പുഷ്പം സമർപ്പിക്കുക.
പൂരുരുട്ടാതി, ഉത്രട്ടാതി, രേവതി എന്നീ നക്ഷത്രത്തിൽ വരുന്ന വ്യക്തികൾ നിങ്ങളുടെ വീട്ടിൽ ഉണ്ടെങ്കിൽ വിളക്ക് തെളിയിക്കുമ്പോൾ ഒരു പിടി മഞ്ഞൾ ദേവിക്കായി സമർപ്പിക്കുക. ഇങ്ങനെ ചെയ്യുന്നതിലൂടെ സർവ്വ ഐശ്വര്യവും നിങ്ങൾക്കും നിങ്ങളുടെ കുടുംബത്തിനും വന്നുചേരും. രോഗ ദുരിതങ്ങൾ ഉള്ളവർക്ക് അതെല്ലാം ഒഴിഞ്ഞു പോകും.
നാളെ ആർക്കും വിളക്ക് തെളിയിക്കാവുന്നതാണ് എന്നാൽ ചില നക്ഷത്രക്കാർ വിളക്ക് തെളിയിക്കുന്നതിലൂടെ വലിയ സൗഭാഗ്യങ്ങൾ തന്നെ അവർക്കും കുടുംബത്തിനും വന്ന് ചേരും. വീട്ടിൽ ദേവിയുടെ ചിത്രം ഉണ്ടെങ്കിൽ മഞ്ഞളും കുങ്കുമവും ഒന്നിച്ച് ചാലിച്ച് ദേവിയുടെ ചിത്രത്തിൽ സമർപ്പിക്കുക. നിങ്ങളുടെ വീടിനും നിങ്ങൾക്കും സർവ്വ ഐശ്വര്യങ്ങളും വന്നുചേരും. തുടർന്ന് അറിയുന്നതിനായി വീഡിയോ മുഴുവനായും കാണുക.