എത്ര പഴകിയ പാത്രങ്ങളും പുതു പുത്തൻ ആക്കി മാറ്റാൻ ഇത് അല്പം മതി, കിടിലൻ ട്രിക്ക്👌

നമ്മുടെ അടുക്കളയിലെ കരിപിടിച്ച പാത്രങ്ങൾ, കരിപിടിച്ചു മുറകൾ, സെറാമിക് പ്ലേറ്റുകൾ, സ്റ്റീൽ ഗ്ലാസ്സുകൾ അതുപോലെ എല്ലാം തന്നെ പുതു പുത്തൻ ആക്കി മാറ്റാനുള്ള കിടിലൻ ടിപ്പാണ് ഈ വീഡിയോയിലൂടെ പറയുന്നത്. ഒരു ബക്കറ്റിൽ കുറച്ച് വെള്ളം എടുക്കുക അതിലേക്ക് ഒരു സ്പൂൺ ക്ലോറിൻ ചേർത്തു കൊടുക്കണം, കറപിടിച്ച ഗ്ലാസുകളും, നിറംമങ്ങിയ പ്ലേറ്റുകളും, കലങ്ങളും പലതവണകളായി ഈ വെള്ളത്തിൽ മുക്കി വയ്ക്കുക.

രാത്രി മുക്കിവയ്ക്കുന്നതാണ് ഏറ്റവും രാവിലെ എടുത്തു നോക്കുമ്പോൾ പാത്രങ്ങളിലെ കറകളെല്ലാം പോയി പുത്തൻ പുതിയതായി മാറിയിട്ടുണ്ടാവും. ഒരു സ്പൂൺ ക്ലോറിൻ ഉണ്ടെങ്കിൽ എത്ര പഴകിയ പാത്രങ്ങളും പുതു പുത്തൻ ആക്കി മാറ്റാം. വഴക്ക് പിടിച്ച മുറങ്ങളിൽ ഒരു തുണിയിൽ അല്പം ക്ലോറിൻ എടുത്ത് കറയുള്ള ഭാഗങ്ങളിൽ തേച്ച് പിടിപ്പിക്കണം. കുറച്ചു സമയത്തിന് ശേഷം അവ പുതു പുത്തനായി മാറും.

ക്ലോറിൻ ഉപയോഗിക്കുമ്പോൾ മറ്റ് കളർ ഉള്ള വസ്ത്രങ്ങളിൽ വീഴാതെ പ്രത്യേകം ശ്രദ്ധിക്കുക കൂടാതെ കയ്യിൽ ഗ്ലൗസ് ഉപയോഗിച്ച് മാത്രം ക്ലോറിൻ എടുക്കുക. കെമിക്കൽ പദാർത്ഥം ആയതുകൊണ്ട് തന്നെ ചില ആളുകൾക്ക് അലർജി ഉണ്ടാകാനുള്ള സാധ്യതയുണ്ടാവും. ടൈലുകളിൽ പറ്റിപ്പിടിച്ചിരിക്കുന്ന കരിമ്പൻ പോലുള്ള കറകൾ കളയാനും ഏറ്റവും ഉത്തമമാണ് ക്ലോറിൻ.

ഒരു തുണിയിൽ അല്പം ക്ലോറിനടുത്ത് അഴക്കുകളുള്ള ടൈലുകളിൽ തേച്ചുപിടിപ്പിക്കുക കുറച്ചുസമയത്തിനുശേഷം ഒരു തുണി കൊണ്ട് തുടച്ചുനീക്കിയാൽ മതിയാകും. ടൈലുകൾ നല്ല ക്ലീനായി കിട്ടും. ബാത്റൂമിൽ ഉള്ള വഴുവഴുപ്പുള്ള ബക്കറ്റും കപ്പും വൃത്തിയാക്കാൻ ആയി ക്ലോറിൻ ഉപയോഗിക്കാവുന്നതാണ്. ഉപകാരപ്രദമായ ഇത്തരം ടിപ്പുകൾ അറിയുന്നതിനായി വീഡിയോ മുഴുവനായും കാണുക.