നാട്ടിൻപുറങ്ങളിൽ സാധാരണയായി കാണപ്പെടുന്ന ഒരു ചെടിയാണ് ചൊറിയണം. പല പേരുകളിൽ ഈ സസ്യം അറിയപ്പെടുന്നുണ്ട്. കൊടുത്തുവ, കടിയൻ തുമ്പ, എന്നീ പേരുകളിലും അറിയപ്പെടാറുണ്ട്. ഇതിൻറെ ഇലകൾ സ്പർശിച്ചാൽ ചൊറിച്ചിൽ ഉണ്ടാവും എന്നാൽ ഒട്ടേറെ ആരോഗ്യപരമായ ഗുണങ്ങളാൽ സമ്പുഷ്ടമാണ് ഈ ചെടി. പലരും പിഴുത് കളയുന്ന ഈ ചെടിയുടെ ഔഷധഗുണങ്ങൾ അറിഞ്ഞാൽ ആരും തന്നെ ഞെട്ടിപ്പോവും.
ശരീരത്തിലെ ടോക്സിനുകളെ നീക്കം ചെയ്ത് ലിവർ ,കിഡ്നി എന്നീ അവയവങ്ങളെ ശുദ്ധീകരിക്കാൻ സഹായിക്കുന്നു. രക്തദൂഷ്യം മൂലം പല ആരോഗ്യ ചർമ്മ പ്രശ്നങ്ങൾ നേരിടുന്നവർ നമുക്കിടയിൽ ഉണ്ട് അതിന് നല്ലൊരു പരിഹാരമായി ഈ ചെടി രക്തശുദ്ധി വരുത്തുന്നതിന് ഏറെ ഗുണം ചെയ്യും. കാൽസ്യം ധാരാളം അടങ്ങിയ ചൊറിയണത്തിന്റെ ഇലകൾ എല്ലിന് ബലം ലഭിക്കുന്നതിനും എല്ല് തേയ്മാനം സന്ധിവേദന പോലുള്ള പ്രശ്നങ്ങൾ പരിഹരിക്കുന്നതിനും സഹായകമാകുന്നു.
അയൺ സമ്പുഷ്ടമായ ഈ സസ്യത്തിന്റെ ഇലകൾ തോരൻ വച്ച് കഴിക്കുന്നത് വിളർച്ച പോലുള്ള പ്രശ്നങ്ങൾക്ക് നല്ലൊരു പരിഹാരമായി കണക്കാക്കുന്നു. പ്രമേഹ രോഗികൾക്ക് രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് കുറയ്ക്കുന്നതിനായി പാൻക്രിയാസിന്റെ പ്രവർത്തനം മെച്ചപ്പെടുത്തുന്നു. കൊളസ്ട്രോൾ രോഗികൾക്കും ഏറെ ഉത്തമമാണ് ഈ സസ്യം.
കൂടാതെ ശരീരത്തിലെ ചീത്ത കൊളസ്ട്രോളിന് നിയന്ത്രിക്കുകയും ഹൃദയാരോഗ്യം മെച്ചപ്പെടുത്തുകയും ചെയ്യുന്നു. സ്ത്രീകൾക്കുണ്ടാകുന്ന ആർത്തവ സംബന്ധമായ പ്രശ്നങ്ങൾക്കുള്ള പരിഹാരം കൂടിയാണ് ഇത്. അസിഡിറ്റി ദഹന സംബന്ധമായ പ്രശ്നങ്ങൾ എന്നിവ പൂർണമായി അകറ്റുന്നതിന് ചൊറിയണം സഹായകമാകുന്നു. യൂറിനറി ഇൻഫെക്ഷൻ, കിഡ്നി സ്റ്റോൺ എന്നിവയ്ക്കെല്ലാം നല്ലൊരു പരിഹാരം കൂടിയാണ് കൊടുത്തുവ. ഇതിൻറെ കൂടുതൽ ഗുണങ്ങൾ അറിയുന്നതിന് വീഡിയോ മുഴുവനായും കാണുക.