യഥാർത്ഥത്തിൽ ഓരോ വ്യക്തിയുടെയും ആരോഗ്യം ഉണ്ടാവുന്നത് വീടിൻറെ അടുക്കളുകളിൽ നിന്നാണ്. വീട്ടിൽ പാചകം ചെയ്യുന്ന സ്ത്രീകൾക്ക് ആരോഗ്യത്തെക്കുറിച്ച് ചില അറിവുകൾ ഉണ്ടെങ്കിൽ വീട്ടിലുള്ള മറ്റു വ്യക്തികൾക്കും ആരോഗ്യം ലഭിക്കും. ശരീരത്തിന് ആവശ്യമായ ഊർജ്ജവും പോഷകങ്ങളും എല്ലാം ലഭിക്കുന്നത് ഭക്ഷണത്തിലൂടെ ആണ്. ഈ ഭക്ഷണം പാചകം ചെയ്യുന്നത് അടുക്കളയിൽ നിന്ന് ആയതുകൊണ്ട് തന്നെ.
അവിടെ ഉണ്ടാവുന്ന പല തെറ്റുകളും ആരോഗ്യത്തിന് ദോഷകരമായി ബാധിക്കുന്നു. ഇന്ന് മിക്ക ആവശ്യങ്ങൾക്കും നമ്മൾ നോൺസ്റ്റിക് പാത്രങ്ങളാണ് ഉപയോഗിക്കുന്നത്. എന്നാൽ ഈ പാത്രങ്ങൾ തിരഞ്ഞെടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളുണ്ട്. വിലകുറഞ്ഞ നിലവാരമില്ലാത്ത നോൺസ്റ്റിക് പാത്രങ്ങൾ ഉപയോഗിക്കുന്നതിലൂടെ അതിൽ അടങ്ങിയിരിക്കുന്ന ടെഫ്ലോൺ എന്ന പദാർത്ഥം ശരീരത്തിനകത്ത് പ്രവേശിക്കുകയും.
വയറ് സംബന്ധമായ പല അസ്വസ്ഥതകൾക്കും കാരണമാകുന്നു. കൂടാതെ ചില സന്ദർഭങ്ങളിൽ ക്യാൻസർ വരെ വരുത്തുന്നതിന് ഈ പദാർത്ഥത്തിന് സാധ്യമാകും. നോൺസ്റ്റിക് പാത്രങ്ങൾ ഉപയോഗിക്കുമ്പോൾ ശ്രദ്ധിക്കേണ്ട ഒരു പ്രധാന കാരണം അതിലെ കോട്ടിംഗ് ആണ് ഏതെങ്കിലും ഒരു കാരണവശാൽ അതിൻറെ മുകളിലെ കോട്ടിംഗ് ഇളകി പോന്നിട്ടുണ്ടെങ്കിൽ ഒരു കാരണവശാലും പിന്നീട് ആ പാത്രം ഉപയോഗിക്കരുത്.
അതുപോലെതന്നെ നോൺസ്റ്റിക് പാത്രങ്ങളിൽ മരത്തിൻറെ തവി മാത്രം ഉപയോഗിക്കുക അത് കഴുകുന്നതിനായി സ്റ്റീൽ സ്ക്രബറിനു പകരം സ്പോഞ്ചിന്റെ സ്ക്രബ്ബറാണ് ഉപയോഗിക്കേണ്ടത്. അതുപോലെതന്നെ പുളിയുള്ള ഏതൊരു കറിയും അലുമിനിയം അല്ലെങ്കിൽ സ്റ്റീൽ പാത്രങ്ങളിൽ ഒരിക്കലും കൂടുതൽ സമയം വയ്ക്കരുത്. അവിടെ രാസപ്രവർത്തനങ്ങൾ നടന്ന ശരീരത്തിന് ദോഷകരമായ ഉൽപ്പന്നങ്ങൾ രൂപപ്പെടുന്നു. ഇത്തരം ഉൽപ്പന്നങ്ങൾ ആരോഗ്യത്തിന് തന്നെ ഭീഷണിയായി മാറും. ഈ വിഷയത്തെക്കുറിച്ച് കൂടുതൽ മനസ്സിലാക്കുന്നതിനായി വീഡിയോ കാണുക.