പ്രമേഹം വരാതിരിക്കാനായി ചെയ്യേണ്ടത് ഇതാണ്, ഈ രീതി പിന്തുടരുക…

ജീവിതശൈലി രോഗങ്ങളിൽ ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ് പ്രമേഹം അഥവാ ഡയബറ്റിസ്. രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുന്ന ഹോർമോണാണ് ഇൻസുലിൻ. ഇത് ഉല്പാദിപ്പിക്കുന്നത് പാൻക്രിയാസ് ഗ്രന്ഥിയാണ്. ഈ ഗ്രന്ഥിയുടെ പ്രവർത്തന തകരാറുകളും ഉല്പാദിപ്പിക്കുന്ന ഇൻസുലിൻ ശരീരത്തിന് ഉപയോഗിക്കാൻ കഴിയാതെ വരുകയോ ചെയ്യുന്ന അവസ്ഥയാണ് പ്രമേഹം. ഇന്ന് ഈ രോഗത്തെ ഒരു സാധാരണ രോഗമായാണ് കണക്കാക്കുന്നത്.

ഒരു രോഗാവസ്ഥ എന്നതിലുപരി ഇതുമൂലം ഉണ്ടാകുന്ന വെല്ലുവിളികൾ ഭയപ്പെടുത്തുന്നതാണ് പലപ്പോഴും മരണത്തിന് വരെ ഇത് കാരണമായി തീരുന്നു. പ്രമേഹ രോഗികൾക്ക് ഉത്കണ്ഠയും വിഷാദവും ഉൾപ്പെടെയുള്ള മാനസികാരോഗ്യ പ്രശ്നങ്ങൾ ഉണ്ടാകാനുള്ള സാധ്യത വളരെ കൂടുതലാണ് എന്നാൽ പ്രമേഹം നിയന്ത്രണത്തിൽ ആകുമ്പോൾ മാനസികാവസ്ഥയെയും നിയന്ത്രിക്കുവാൻ സാധിക്കുന്നു.

പ്രമേഹ മൂലം ഉണ്ടാകുന്ന ജീവിത സമ്മർദ്ദം ഇത്തരത്തിൽ മാനസിക അവസ്ഥയിൽ മാറ്റങ്ങൾ സൃഷ്ടിക്കും അനിയന്ത്രിതമായ രക്തത്തിലെ പഞ്ചസാരയുടെ അളവ് ഒരു വ്യക്തിയുടെ മൊത്തത്തിലുള്ള ആരോഗ്യത്തെയും ക്ഷേമത്തെയും പ്രതികൂലമായി ബാധിക്കുന്നതാണ് അതിൻറെ ഫലമായി ജീവിതം നിലവാരം തന്നെ കുറഞ്ഞു പോകുന്നു. തെറ്റായ ജീവിത രീതിയാണ് പലപ്പോഴും ഈ രോഗം ഇത്രത്തോളം വ്യാപിക്കുന്നതിന് കാരണമായത്.

ജീവിതശൈലിയിൽ വരുത്തുന്ന ലളിതമായ മാറ്റങ്ങൾ രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാനും പ്രമേഹ പ്രശ്നങ്ങൾ കുറയ്ക്കുന്നതിനും സഹായകമാകുന്നു. ആരോഗ്യകരമായ ഭക്ഷണക്രമം പിന്തുടരുവാൻ ശ്രമിക്കുക. പച്ചക്കറികൾ, പഴങ്ങൾ, ധാന്യങ്ങൾ തുടങ്ങിയ ആരോഗ്യകരമായ പലതരം ഭക്ഷണങ്ങൾ അടങ്ങിയ സമീകൃത ആഹാരം ശീലമാക്കുക. ആരോഗ്യകരമായ രീതിയിൽ ശരീരഭാരം നിലനിർത്താനും മൊത്തത്തിലുള്ള ആരോഗ്യ മെച്ചപ്പെടുത്തുന്നതിനും സമീകൃത ആഹാര ശീലം സഹായിക്കും. ചിട്ടയായി വ്യായാമം തുടരുക. ഇതിനെക്കുറിച്ച് കൂടുതൽ അറിയാനായി വീഡിയോ കാണുക.