ദിവസവും നേന്ത്രപ്പഴം കഴിച്ചാൽ ശരീരത്തിൽ ഉണ്ടാകുന്ന മാറ്റങ്ങൾ ചെറുതല്ല…

നിരവധി ആരോഗ്യഗുണങ്ങളാൽ സംഭനമായ ഒന്നാണ് നേന്ത്രപ്പഴം അഥവാ ഏത്തപ്പഴം. ആരോഗ്യ മെച്ചപ്പെടുത്തുന്നതിനും നിരവധി ആരോഗ്യ പ്രശ്നങ്ങൾക്കുമുള്ള നല്ലൊരു പരിഹാരം കൂടിയാണ് നേന്ത്രപ്പഴം. ശരീരത്തിന് ആവശ്യമായ വിവിധതരം പോഷകങ്ങൾ ഇതിൽ അടങ്ങിയിട്ടുണ്ട്. വിറ്റാമിൻ സി, വിറ്റാമിൻ ബി സിക്സ്, ധാതുക്കൾ, റൈബോ ഫ്ലേവിൻ, നിയാസിൻ തുടങ്ങി പല ഘടകങ്ങൾ കൊണ്ടും സമ്പുഷ്ടമാണ് നേന്ത്രപ്പഴം.

ധാരാളം നാരുകൾ അടങ്ങിയിട്ടുള്ളത് കൊണ്ട് തന്നെ ദഹനസംബന്ധമായ പല പ്രശ്നങ്ങൾക്കും ഇത് വളരെ ഉത്തമം തന്നെ. ശരീരഭാരം കുറയ്ക്കാൻ ബുദ്ധിമുട്ടുന്ന നിരവധി ആളുകൾ നമുക്ക് ചുറ്റുമുണ്ട്. എന്നാൽ അമിതവണ്ണം കുറയ്ക്കുന്നതിന് മറ്റേത് ഭക്ഷണത്തേക്കാളും സഹായകമാണ് ഏത്തപ്പഴം. ശരാശരി 90 കലോറി മാത്രമേ ഒരു പഴത്തിൽ അടങ്ങിയിട്ടുള്ളൂ, കൊഴുപ്പിന്റെ കാര്യത്തിൽ വളരെ പിന്നിലും ആണ് അതുകൊണ്ടുതന്നെ അമിതവണ്ണം കുറയ്ക്കാൻ ഇത് വളരെയധികം സഹായിക്കുന്നു.

വേഗത്തിൽ വിശപ്പിനെ ശമിപ്പിക്കാൻ കഴിയുന്ന ഒരു പഴം കൂടിയാണിത്. അതുകൊണ്ട് തന്നെ അമിതമായി ഭക്ഷണം കഴിക്കുന്നത് തടയാനും ഇതിന് സാധിക്കുന്നു. ഇതിൽ അടങ്ങിയിരിക്കുന്ന പ്രോട്ടീനും കാൽസ്യവും എല്ലാം എല്ലുകളുടെ ബലത്തിന് വളരെയധികം ഗുണം ചെയ്യും. പ്രമേഹ രോഗികൾക്ക് വിശ്വസിച്ച് ഇത് കഴിക്കാവുന്നതാണ്. ഇടത്തരം പഴുപ്പുള്ള ഏത്തപ്പഴം നാരുകളാൽ സമ്പന്നമായതുകൊണ്ട് തന്നെ ഇവ പ്രമേഹ രോഗികൾക്കും കഴിക്കാവുന്നതാണ്.

ദഹനം മെച്ചപ്പെടുത്തുന്നതിനും മലബന്ധം ഇല്ലാതാക്കുന്നതിനും ഇത് സഹായകമാകും. പുഴുങ്ങിയ പഴത്തിൽ നെയ്യ് ചേർത്ത് കുട്ടികൾക്ക് കൊടുക്കുന്നത് നല്ല ശോധനയ്ക്കും തൂക്കം കൂടാനും വിളർച്ച പോലുള്ള പ്രശ്നങ്ങൾ ഇല്ലാതാക്കാനും സഹായിക്കുന്നു. ശരീരത്തിന്റെ രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കുവാനും നേന്ത്രപ്പഴം ദിവസവും ശീലമാക്കുക. ഏത്തപ്പഴത്തിന്റെ കൂടുതൽ ഗുണങ്ങൾ അറിയുന്നതിനായി വീഡിയോ കാണുക.