ഈ കാര്യങ്ങൾ ശ്രദ്ധിച്ചാൽ ജീവിതത്തിൽ ക്യാൻസർ വരില്ല, ജീവൻറെ വിലയുള്ള അറിവ്…

ഏറ്റവും അധികം പേരുടെ ജീവനെടുക്കുന്ന ഒരു രോഗമായി മാറിയിരിക്കുന്നു ക്യാൻസർ അഥവ അർബുദം. ഈ കാലഘട്ടത്തിലെ ഏറ്റവും മാരകമായ ഒരു അസുഖമാണ് ക്യാൻസർ. അനിയന്ത്രിതമായ കോശ വളർച്ചയും കലകൾ നശിക്കുകയും ചെയ്യുന്ന ഒരു അവസ്ഥ. തെറ്റായ ജീവിതശൈലിയാണ് ക്യാൻസറിന്റെ കാരണം ആകുന്നത് എന്ന് പറയപ്പെടുന്നു. ഈ രോഗം പിടിപെടാതിരിക്കാൻ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളുണ്ട്.

ക്യാൻസറിന്റെ പ്രധാന കാരണങ്ങളിൽ ഒന്നാണ് പുകവലി. വായ, തൊണ്ട, ശ്വാസകോശം, അന്നനാളം, വൃക്ക, മൂത്രശയം എന്നീ അവയവങ്ങളിലെ ക്യാൻസറിന്റെ പ്രധാന കാരണം പുകയിലയും പാൻ മസാലയും ആണ്. അമിതമായി മദ്യപിക്കുന്നവരിൽ ശ്വാസകോശത്തിനും കരളിനും ക്യാൻസർ വരുന്നതിന് കാരണമാകും. മദ്യപാനം നിയന്ത്രിക്കുന്നതാണ് ഏറ്റവും ഉത്തമം. ചുവന്ന മാംസങ്ങളുടെ ഉപയോഗം നിയന്ത്രിക്കേണ്ടതുണ്ട്.

കാരണം ഇവയിൽ ധാരാളം മൃഗ കൊഴുപ്പ് അടങ്ങിയിരിക്കുന്ന അത് കുടൽ ക്യാൻസറിന്റെ സാധ്യത വർദ്ധിപ്പിക്കുന്നു. ഇവയുടെ അമിതമായ ഉപയോഗം കൊണ്ട് ഉണ്ടാകുന്ന പൊണ്ണത്തടിയും ക്യാൻസറിന് കാരണമാകാം. ശരീരത്തിൽ കൊഴുപ്പ് കൂടുന്നത് വഴി ഈസ്ട്രജൻ ഹോർമോണിന്റെ അളവിലും വ്യത്യാസം വരുന്നു ഇത് സ്തനാർബുദം, പ്രോസ്റ്റേറ്റ് ക്യാൻസർ എന്നിവയിലേക്ക് നയിക്കും. ഇന്നത്തെ കാലത്ത് ഫാസ്റ്റ് ഫുഡിനോട് ആണ് എല്ലാവർക്കും പ്രിയം.

എന്നാൽ ഇവ ഭക്ഷണമാക്കുന്നത് ദോഷം ചെയ്യുന്നു. അമിതമായി ഫാസ്റ്റ് ഫുഡ് കഴിക്കുന്നത് അനാരോഗ്യത്തിന് കാരണമാകും. ശരീരത്തിന് അമിതമായി തടി കൂടാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. കൊഴുപ്പ് ശരീരത്തിൽ അടിഞ്ഞുകൂടി നിൽക്കുന്നത് ക്യാൻസർ സാധ്യത കൂട്ടുന്നു. ആരോഗ്യകരമായ ഭക്ഷണരീതിയിലൂടെയും വ്യായാമത്തിലൂടെയും തടി കുറയ്ക്കാവുന്നതാണ്. വ്യായാമത്തിലൂടെ ശരീരത്തിൽ അടിഞ്ഞുകൂടുന്ന അമിത കൊഴുപ്പിനെ ഇല്ലാതാക്കുവാൻ സാധിക്കും. ഇതിനെക്കുറിച്ച് കൂടുതൽ അറിയുന്നതിന് വീഡിയോ കാണൂ.