തയ്യൽ മെഷീൻ വെച്ച് ചെയ്യാൻ സാധിക്കുന്ന നല്ലൊരു ട്രിക്ക് ആണ് ഈ വീഡിയോയിലൂടെ പരിചയപ്പെടുത്തുന്നത്. തയ്യൽ മെഷീൻ തയ്ക്കാൻ മാത്രമല്ല അത് വെച്ച് ചെയ്യാവുന്ന നല്ലൊരു ട്രിക്ക് നമുക്ക് മനസ്സിലാക്കാം. ഒരു ബേസ് ബോർഡ് എടുക്കുക അതല്ലെങ്കിൽ ടെക്സ്റ്റ് ബുക്കിന്റെ ആദ്യത്തെ കട്ടിയുള്ള ഭാഗം എടുത്ത് ഒരു ഇഞ്ച് വീതിയിൽ ആറുവരകൾ വരച്ച് മുറിച്ചെടുക്കുക.
തയ്യൽ മെഷീന്റെ വലതുവശത്തുള്ള കറങ്ങുന്ന ആ ഭാഗം ആ പേപ്പർ വച്ച് തന്നെ അളന്നെടുക്കുക. മുറിച്ച് കൊടുക്കേണ്ട ആവശ്യമില്ല ബാക്കിയുള്ള ഭാഗം അടിച്ചു കൊടുക്കുക. മുറിച്ചെടുത്ത എല്ലാം പീസും ഇതുപോലെ ചെയ്യേണ്ടതാണ്. ഇവയെല്ലാം ചേർത്ത് കട്ടിയുള്ള റൗണ്ട് ഷീറ്റ് ഉണ്ടാക്കിയെടുക്കുക. അടുത്തതായി ആവശ്യമായി വരുന്നത് സാൻഡ് പേപ്പർ ആണ് അതും ഒരു ഇഞ്ച് വീതിയിൽ മുറിച്ചെടുക്കണം.
സാൻഡ് പേപ്പർ അതിനു മുകളിലായി ഒട്ടിച്ചു കൊടുക്കണം. സാൻഡ് പേപ്പർ നല്ല രീതിയിൽ ഒട്ടിച്ചതിനു ശേഷം തയ്യൽ മെഷീനിന്റെ കറങ്ങുന്ന ഭാഗത്തേക്ക് ഇവ കടത്തിക്കൊടുക്കുക. ശരിയായി യോജിച്ചു നിൽക്കുന്നുണ്ട് എന്ന കാര്യം ഉറപ്പുവരുത്തണം. ഇനി നമ്മുടെ വീട്ടിലെ കത്തി, കൊടുവാൾ, കത്രിക തുടങ്ങിയവ മൂർച്ച കൂട്ടാനായി ഇതുമേൽ വെച്ചുകൊടുത്തു ആ വീല് കറക്കി കൊടുത്താൽ മതിയാവും.
ഒരു രൂപ പോലും ചിലവില്ലാതെ കത്തി മൂർച്ച കൂട്ടുവാൻ സാധിക്കുന്ന നല്ലൊരു ടെക്നിക്കാണ് ഇത്. വീട്ടിൽ തയ്യൽ മെഷീൻ ഉള്ള ആർക്ക് വേണമെങ്കിലും ഇത് പരീക്ഷിച്ചു നോക്കാവുന്നതാണ്. വളരെ ഉപകാരപ്രദമായ ഇത്തരം ടിപ്പുകൾ അറിയുന്നതിനായി ഈ ചാനലിലെ വീഡിയോകൾ കണ്ടു നോക്കുക. കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണൂ.